കാരിക്കേച്ചറായി മെസ്സി നേരത്തെയെത്തി; സൂപ്പർ താരത്തെ വരകളിലാക്കി കാർട്ടൂൺ ക്ലബിന്‍റെ മത്സരം

ർജന്‍റീന ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന വാർത്തകൾക്കിടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ കാരിക്കേച്ചറുകൾ വരച്ച് കാർട്ടൂൺ ക്ലബ് ഓഫ് കേരള. ക്ലബ് സംഘടിപ്പിച്ച ലയണൽ മെസ്സി കാരിക്കേച്ചർ മത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.

മനു മോഹനാണ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയത്. അയ്യൂബ് കാവുങ്ങൽ, സ്വാതി ജയകുമാർ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മനു ഒയാസിസ്, ജോഷി ജോസ് എന്നിവരുടെ ക്യാരിക്കേച്ചറുകൾ പ്രത്യേക പരാമർശം നേടി.

 

ഗോവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ കാരിക്കേച്ചറിസ്റ്റും ഇല്ലസ്ട്രേറ്ററുമായ രോഹിത് ചാരി ആയിരുന്നു ജൂറി. അന്താരാഷ്ട്ര നിലവാരത്തിലുള്ള എൻട്രികളാണ് ലഭിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

കോവിഡ് ബാധിച്ച് അകാലത്തിൽ മരിച്ച ഇബ്രാഹീം ബാദുഷയാണ് ഇറുനൂറിലധികം അംഗങ്ങളുള്ള കാർട്ടൂണിസ്റ്റ് കൂട്ടായ്മ തുടങ്ങിവച്ചത്. ഇത്തരം പരിപാടികളിലൂടെ അദ്ദേഹത്തിന്‍റെ സ്മരണ നിലനിർത്തുക കൂടിയാണ് ചെയ്യുന്നതെന്ന് സംഘാടകർ പറഞ്ഞു. 

 

 

 

Tags:    
News Summary - cartoon club of kerala Lionel Messi Caricature contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.