കോട്ടക്കൽ: ആയുർവേദനഗരത്തിൽ രണ്ട് രാപ്പകലുകൾ വിസ്മയങ്ങൾ പെയ്തിറങ്ങിയ സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജ്യൻ ജില്ല കലോത്സവത്തിന് തിരശ്ശീല. 126 ഇനങ്ങൾ പൂർത്തിയായതോടെ ആതിഥേയരായ കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
873 പോയന്റ് നേടിയാണ് സേക്രഡ് കലാകിരീടം ചൂടിയത്. എം.ഇ.എസ് കാമ്പസ് സ്കൂൾ കുറ്റിപ്പുറം (832) രണ്ടും സെന്റ് ജോസഫ്സ് സ്കൂൾ പുത്തനങ്ങാടി (651) മൂന്നും സ്ഥാനങ്ങൾ നേടി. ചടുലതാളങ്ങളോടെ മാർഗംകളിയും സംഘനൃത്തവും ഞായറാഴ്ച പ്രധാനവേദിയെ സജീവമാക്കി. വേദി രണ്ടിൽ വിസ്മയങ്ങൾ അഴക് വിരിയിച്ച് മോഹിനിയാട്ടവും ഭരതനാട്യവും അരങ്ങേറി. മോണോആക്ട്, മിമിക്രി, സ്കിറ്റ്, സംഘഗാനം തുടങ്ങിയ മത്സരങ്ങളും അരങ്ങേറി. ജില്ലയിലെ 62 സ്കൂളുകളിൽനിന്നായി ആറായിരത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. സ്റ്റേജിതര മത്സരങ്ങൾ കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിൽ നേരേത്ത പൂർത്തിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.