പിറവം: പിറവത്ത് കലയുടെ വിസ്മയം തീർത്ത ജില്ല സ്കൂൾ കലോത്സവത്തിന് പ്രൗഢഗംഭീര പരിസമാപ്തി. അഞ്ചു പകലിരവുകൾക്ക് കലയുടെ സൗന്ദര്യം നൽകിയ മേളയിൽ നിലവിലെ ചാമ്പ്യന്മാരായ എറണാകുളം 879 പോയന്റുമായി കിരീടം കൈപ്പിടിയിലാക്കി. ആലുവ (800) രണ്ടാം സ്ഥാനവും മൂവാറ്റുപുഴ (763) മൂന്നാം സ്ഥാനവും നേടി. മട്ടാഞ്ചേരി (748), നോര്‍ത്ത് പറവൂര്‍ (729), പെരുമ്പാവൂര്‍ (718), അങ്കമാലി (690) ഉപജില്ലകളാണ് നാലു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍. തൃപ്പൂണിത്തുറ (668), വൈപ്പിന്‍ (614), കോലഞ്ചേരി (592), കോതമംഗലം (568), പിറവം (440), കൂത്താട്ടുകുളം (421), കല്ലൂര്‍ക്കാട് (314) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്റ് നില.
സ്കൂള്‍ വിഭാഗത്തില്‍ 307 പോയന്റുമായി എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് ഓവറോള്‍ ചാമ്പ്യൻഷിപ് നേടി. ആലുവ വിദ്യാധിരാജ വിദ്യാഭവന് ഇ.എം.എച്ച്.എസ് (216) രണ്ടാം സ്ഥാനവും മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേള്‍സ് എച്ച്.എസ്.എസ് (203) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം എച്ച്.എസ്.എസ് (201), നോര്‍ത്ത് പറവൂര്‍ എസ്.എന്‍.എച്ച്.എസ്.എസ് (151) എന്നിവ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
സംസ്കൃതോത്സവം ഹൈസ്കൂള്‍ വിഭാഗത്തില്‍ ആലുവ (89) ജേതാക്കളായി. നോര്‍ത്ത് പറവൂര്‍ (83), കോലഞ്ചേരി (73) ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍ അങ്കമാലി (83) ജേതാക്കളായി. നോര്‍ത്ത് പറവൂര്‍, ആലുവ (82 പോയൻറ് വീതം), മട്ടാഞ്ചേരി (81) ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സ്കൂള്‍ വിഭാഗത്തില്‍ എച്ച്.എസില്‍ ആലുവ വിദ്യാധിരാജ വിദ്യാഭവന് (68) ജേതാക്കളായി. നോര്‍ത്ത് പറവൂര്‍ എസ്.എന്‍.വി സംസ്കൃതം എച്ച്.എസ്.എസിനാണ് (60) രണ്ടാം സ്ഥാനം. മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തിന് (58) മൂന്നാം സ്ഥാനവും. യു.പി വിഭാഗത്തില്‍ വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴ (65) ജേതാക്കളായി. കാലടി ബി.എസ് യു.പി.എസാണ് (60) റണ്ണേഴ്സ് അപ്. മട്ടാഞ്ചേരി ടി.ഡി.എച്ച്.എസ് (48) മൂന്നാം സ്ഥാനം നേടി. 105 അപ്പീലുകളാണ് ആകെ ലഭിച്ചത്. സമാപന സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പിറവം നഗരസഭ ചെയർപേഴ്സൻ ഏലിയാമ്മ ഫിലിപ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.