ഡോ. ആതിര നന്ദൻ, ഡോ. രേഖ രാജു            

'നൃത്യാംഗന'യിൽ കേരളത്തെ പ്രതിനിധാനം ​െചയ്​ത്​ ഡോ. ആതിര നന്ദനും ഡോ. രേഖ രാജുവും

മഞ്ചേരി: രാജ്യാന്തര നൃത്തദിനത്തിൽ നടക്കുന്ന നൃത്യാംഗന നൃത്തോത്സവത്തിൽ ഡോ. ആതിര നന്ദനും ഡോ. രേഖ രാജുവും കേരളത്തെ പ്രതിനിധാനം ചെയ്യും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലെ സൗത്ത് സെന്‍ട്രല്‍ സോണ്‍ കള്‍ച്ചറല്‍ സെൻററും ഹൈദരാബാദിലെ സിങ് ദി അസോസിയേഷനും തെലുങ്കാന സര്‍ക്കാര്‍ ഭാഷാ സാംസ്‌കാരിക വിഭാഗവും ചേര്‍ന്ന് നടത്തുന്ന നൃത്തോത്സവത്തിലാണ് ഇവർ പങ്കെടുക്കുക.

ഓണ്‍ലൈന്‍ വഴി നടക്കുന്ന പരിപാടിയിൽ ആതിര നന്ദന്‍ കഥകളിയും രേഖ രാജു മോഹിനിയാട്ടവുമാകും അവതരിപ്പിക്കുക. ഇന്ത്യയിലെ പ്രശസ്തരായ വനിത ശാസ്ത്രീയ നര്‍ത്തകര്‍ പങ്കെടുക്കും.

കഥകളി ആചാര്യന്‍ കോട്ടക്കല്‍ നന്ദകുമാരന്‍ നായരുടെ മകളായ ആതിര, മഞ്ചേരി എന്‍.എസ്.എസ് കോളജ് ഇംഗ്ലീഷ് വിഭാഗത്തില്‍ അസി. പ്രഫസറാണ്. റിപ്പബ്ലിക് ദിനത്തി​െൻറ ഭാഗമായി ഇന്ത്യയെ പ്രതിനിധാനം ​െചയ്​ത്​ നെതര്‍ലൻഡിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയായ രേഖ രാജു നൃത്യ ധർമ ടെമ്പ്​ൾ ഓഫ് ഫൈൻ ആർട്സ് സ്ഥാപകയും ക്ലാസിക്കല്‍ നര്‍ത്തകിയും അധ്യാപികയുമാണ്.

Tags:    
News Summary - Dr.Athira nandan and Rekha Raju represent kerala in Nruthangana dance fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.