കളമശ്ശേരി: ഒമ്പതാം ക്ലാസ്സുകാരിയുടെ 100 ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. ഏലൂരിലെ വെള്ളംകോളിൽ വീട്ടിൽ ലിയ പിള്ളയാണ് വാട്ടർ കളറിൽ വരച്ച നൂറ് ചിത്രങ്ങളുമായി പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ പ്രദർശനം നടത്തിയത്.
ആർട്ട് കൾചറൽ കേരള സംഘടിപ്പിച്ച കാർട്ടൂണിസ്റ്റ് യേശുദാസ് അനുസ്മരണ പരിപാടിയോടനുബന്ധിച്ചാണ് ലിയക്ക് അവസരം ലഭിച്ചത്. ഏലൂർ സെന്റ് ആൻസ് സ്കൂൾ വിദ്യാർഥിനിയാണ് ലിയ. പിതാവും കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ നിസാർ പിള്ള ഒരുദിവസം ഒരാളുടെ മുഖചിത്രം വീതം ആയിരം ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ വരച്ച് നേരത്തേ വാർത്തയിൽ ഇടംപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.