കോഴഞ്ചേരി: കൊട്ടും പാട്ടും കുരവയുമായി ഇലന്തൂർ പടയണിയിൽ കാവുണരുകയാണ്.കാച്ചികൊട്ടിയ തപ്പിൽ നിന്നുയർന്ന ശുദ്ധതാളത്തിന്റെ മേളത്തിനൊത്ത് ദേവതമാർ ഓരോന്നായി കളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
രണ്ടാം പടയണിരാവിൽ കത്തിപ്പടർന്ന ചൂട്ടിന്റെ പ്രഭാപൂരത്തിൽ എത്തിയ തൻകര പടയണി കോലങ്ങളെ കളത്തിലേക്ക് ആനയിച്ചു. ശിവകോലം, പിശാച്, മറുത, സുന്ദരയക്ഷി, പക്ഷി, കാലൻ, ഭൈരവി എന്നീ കോലങ്ങളോടൊപ്പം എത്തിയ നിണ ഭൈരവിയെയും മായ യക്ഷിയെയും കരവാസികൾ തൊഴുകൈയോടെ ആണ് വരവേറ്റത്. ഭൈരവിയുടെ മറ്റോരു വിശേഷാൽ രൂപമായ നിണഭൈരവി ഭാവതീവ്രതയിൽ വേറിട്ടു നിന്നു.
പടയണിക്കാലത്തിന്റെ മൂന്നാംരാവായ ചൊവ്വാഴ്ച്ച കൂട്ടക്കോലങ്ങളോടൊപ്പം രുദ്രമറുത എത്തി. ഒറ്റപ്പാളയിൽ എഴുതി മുഖത്ത് കരിയും, കണ്ണും കുറിയുമായി ഒരു കൈയ്യിൽ വാളും മറുകൈയ്യിൽ പന്തവുമായി അരയിൽ ഇലഞ്ഞി തുപ്പും നീണ്ടു ചുരുണ്ടമുടിയുമായി അലറിപ്പാഞ്ഞുവരുന്ന ഈ മറുതാക്കോലം ചതിക്കപ്പെട്ടവളും ഒഴിച്ച്നിർത്തപെട്ടവളും തരംതാഴ്ത്തപെട്ട സ്ത്രീത്വത്തിന്റെ തീഷ്ണമായ പ്രതികാരത്തിന്റെ മുഖമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.