1. ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ ന​ഗ​രി ദീ​പ​പ്ര​ഭ​യി​ൽ 2. ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഊ​ട്ടു​പു​ര​യു​ടെ ഉ​ദ്​​ഘാ​ട​നം ഫു​ഡ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എ​സ്.​എ​ല്‍. സ​ജി​കു​മാ​ര്‍ നി​ർ​വ​ഹി​ക്കു​ന്നു

കൊല്ലം ജില്ല സ്കൂൾ കലോത്സവം: രചനാ മത്സരങ്ങളും ബാൻഡും ഇന്ന്

കു​ണ്ട​റ: അ​ഞ്ചു​നാ​ള്‍ നീ​ളു​ന്ന കൗ​മാ​ര ​പ്ര​തി​ഭ​ക​ളു​ടെ ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ചൊ​വ്വാ​ഴ്ച വി​ളം​ബ​ര​നാ​ട് വേ​ദി​യാ​കും. 62ാം ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്​ ഇന്ന്​ രാ​വി​ലെ 8.30ന് ​വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ഡ​യ​റ​ക്ട​ര്‍ കെ.​ഐ. ലാ​ല്‍ പ​താ​ക ഉ​യ​ര്‍ത്തു​ന്ന​തോ​ടെ ര​ച​ന മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും.

കേ​ര​ള​പു​രം സെ​ന്റ് വി​ന്‍സ​ന്റ് സ്‌​കൂ​ളി​ല്‍ 10ന് ​ബാ​ൻ​ഡ്​ മേ​ളം ആ​രം​ഭി​ക്കും. കെ.​ജി.​വി ഗ​വ.​യു.​പി സ്‌​കൂ​ളി​ല്‍ അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വം ആ​രം​ഭി​ക്കും. എ​സ്.​എ​ന്‍.​എ​സ്.​എം.​എ​ച്ച്.​എ​സ്.​എ​സി​ല്‍ രാ​വി​ലെ 10ന് ​ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ഇ​തേ സ്‌​കൂ​ളി​ലെ അ​ടു​ത്ത വേ​ദി​യി​ല്‍ കാ​ര്‍ട്ടൂ​ണ്‍, കൊ​ളാ​ഷ്, ക​ഥ​ര​ച​ന, ഉ​പ​ന്യാ​സ ര​ച​ന എ​ന്നി​വ ന​ട​ക്കും. സ്‌​കൂ​ളി​ലെ അ​ടു​ത്ത വേ​ദി​യി​ല്‍ സം​സ്‌​കൃ​ത ക​ലോ​ത്സ​വം 10ന് ​ആ​രം​ഭി​ക്കും.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ന് ​ക​ലോ​ത്സ​വം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. എം.​എ​ല്‍.​എ​മാ​രാ​യ പി.​എ​സ്. സു​പാ​ല്‍, ജി.​എ​സ്. ജ​യ​ലാ​ല്‍, എം. ​മു​കേ​ഷ്, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, ഡോ. ​സു​ജി​ത്ത്‌ വി​ജ​യ​ന്‍പി​ള്ള, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ഗോ​പ​ന്‍, മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, ക​ല​ക്ട​ര്‍ എ​ന്‍. ദേ​വ​ദാ​സ്, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു, ഡി.​എം.​ഒ ഡോ.​ഡി. വ​സ​ന്ത​ദാ​സ് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

24ന് ​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ഗോ​പ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. എ.​എം. ആ​രി​ഫ് എം.​പി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ല്‍.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫ​ല​പ്ര​ഖ്യാ​പ​നം പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ ശ്രീ​ഹ​രി നി​ര്‍വ​ഹി​ക്കും. സ​മ്മാ​ന​ങ്ങ​ള്‍ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ.​ഐ. ലാ​ല്‍ നി​ര്‍വ​ഹി​ക്കും. പ്രി​ന്‍സി​പ്പ​ൽ ബി. ​അ​നി​ല്‍കു​മാ​ര്‍ ന​ന്ദി പ​റ​യു​ന്ന​തോ​ടെ ക​ലോ​ത്സ​വം സ​മാ​പി​ക്കും.

പ്ര​ധാ​ന വേ​ദി​ക​ൾ

പ്ര​ധ​ന വേ​ദി ഇ​ള​മ്പ​ള്ളൂ​ര്‍ എ​സ്.​എ​ന്‍.​എ​സ്.​എം ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളാ​ണ്. ഇ​ള​മ്പ​ള്ളൂ​ര്‍ കെ.​ജി.​വി.​ഗ​വ.​യു.​പി.​സ്കൂ​ൾ, കേ​ര​ള​പു​രം സെ​ന്റ് വി​ന്‍സ​ന്റ് ഹൈ​സ്കൂ​ൾ, പെ​രു​മ്പു​ഴ ഗ​വ.​എ​ല്‍.​പി സ്കൂ​ൾ, കാ​ഞ്ഞി​ര​കോ​ട് സെ​ന്റ് മാ​ർ​ഗ​ര​റ്റ് ഹൈ​സ്കൂ​ൾ, കാ​ഞ്ഞി​ര​കോ​ട് സെ​ന്റ് ആ​ന്റ​ണീ​സ് ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സെ​ന്റ് മാ​ർ​ഗ​ര​റ്റ് എ​ല്‍.​പി.​എ​സ് കാ​ഞ്ഞി​ര​കോ​ട്, ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ൾ നാ​ന്ത​രി​ക്ക​ല്‍

പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ള്‍ ഇ​ള​മ്പ​ള്ളൂ​ര്‍, ഫാ​സ്ഹാ​ള്‍ ഇ​ള​മ്പ​ള്ളൂ​ര്‍, എം.​ജി,എ​ല്‍.​പി.​എ​സ് പെ​രു​മ്പു​ഴ, പെ​നി​യ​ല്‍ എ​ല്‍.​പി.​എ​സ് കേ​ര​ള​പു​രം, സെ​ന്റ് ആ​ന്റ​ണീ​സ്, എ​ച്ച്.​എ​സ് കാ​ഞ്ഞി​ര​കോ​ട് എ​ന്നി​ങ്ങ​നെ 13 വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. ജി​ല്ല പൊ​ലീ​സ് അ​സോ​സി​യേ​ഷ​ന്റെ റി​ഫ്ര​ഷ്മെ​ന്റ് സ്റ്റാ​ളും, ഇ​ള​മ്പ​ള്ളൂ​ര്‍ എ​സ്.​എ​ന്‍.​എ​സ്.​എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്‍.​എ​സ്.​എ​സ് യൂ​നി​റ്റി​ന്റെ സ്റ്റാ​ളും ഉ​ണ്ടാ​കും.

ചൊ​വ്വാ​ഴ്ച ഉ​ദ്ഘാ​ട​ന​ത്തി​ന്‌ മു​മ്പ്​ എ​സ്.​എ​ന്‍.​എ​സ്.​എം. എ​ച്ച്.​എ​സ്.​എ​സി​ലെ സം​സ്‌​കൃ​ത അ​ധ്യാ​പ​ക​ന്‍ രാ​ജ​ന്‍ മ​ല​ന​ട എ​ഴു​തി​യ സ്വാ​ഗ​ത​ഗാ​നം സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ ചേ​ര്‍ന്ന് അ​വ​ത​രി​പ്പി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഉ​ള്‍പ്പെ​ടെ ദി​വ​സ​വും 10,000 പേ​ര്‍ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് ഫു​ഡ് ക​മ്മി​റ്റി ഒ​രു​ക്കു​ന്ന​ത്.

ന​ട​ന്‍ കെ.​പി.​എ.​സി ഫ്രാ​ന്‍സി​സ് റ​വ​ന്യൂ ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന്റെ ശ​ബ്ദ​വും വെ​ളി​ച്ച​വും സ​മ​ര്‍പ്പി​ച്ചു. വെ​ളി​ച്ച​ത്തി​ന്റെ സ്വി​ച്ച് ഓ​ൺ ഡി.​ഡി.​ഇ.​കെ.​എ. ലാ​ല്‍ നി​ര്‍വ​ഹി​ച്ചു. ഫു​ഡ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എ​സ്.​എ​ല്‍. സ​ജി​കു​മാ​ര്‍ ഉൗ​ട്ടു​പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ള​മ്പ​ള്ളൂ​ര്‍ കെ.​ജി.​വി ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ പ്ര​ത്യേ​ക പ​ന്ത​ല്‍ ത​യാ​റാ​ക്കി​യാ​ണ് ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​ത്.

മാ​റ്റി​വെ​ച്ച ഇ​ന​ങ്ങ​ള്‍

കാ​സ​ര്‍കോ​ട് ടാ​ല​ന്റ് സെ​ര്‍ച് പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ ര​ച​ന മ​ത്സ​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഹി​ന്ദി ക​ഥ ര​ച​ന, ഹി​ന്ദി ക​വി​ത ര​ച​ന, മ​ല​യാ​ളം ക​ഥ ര​ച​ന, എ​ച്ച്.​എ​സ് സം​സ്‌​കൃ​തം ക​ഥ​ര​ച​ന, ഉ​പ്യാ​സ​ര​ച​ന എ​ന്നീ മ​ത്സ​ര​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച ന​ട​ക്കും.

Tags:    
News Summary - Kollam District School Arts Festival- Essay Competitions and Band on monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.