രവി വർമയുടെ അവസാന ചിത്രം ‘പാഴ്സി ലേഡി’ പ്രകാശനം ചെയ്തു

കിളിമാനൂർ (തിരുവനന്തപുരം): കൊട്ടാരത്തിൽ അമൂല്യമായി സൂക്ഷിച്ചിരുന്ന രാജാ രവി വർമ അവസാനമായി വരച്ച അപ്രകാശിത ചിത്രം ‘പാഴ്സി ലേഡി’ പ്രകാശനം ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പ്രകാശനം നിർവഹിച്ചത്.

രവിവർമയുടെ 175-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കിളിമാനൂർ കൊട്ടാരത്തിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.

ചിത്രത്തിന്‍റെ അവസാന മിനുക്കുപണികൾ പൂർത്തിയാക്കിയിട്ടില്ല. ചിത്രത്തിന്റെ രചനാവേളയിൽ രോഗ ശയ്യയിലായ രവി വർമ ചിത്രം പൂർത്തിയാക്കാനാകാതെ മരണമടയുകയായിരുന്നു. പിന്നീട് കൊട്ടാരത്തിൽ സൂക്ഷിക്കുകയായിരുന്നു ചിത്രം.

ഇതോടൊപ്പം, തൃക്കേട്ട തിരുനാൾ ഉമയമ്മ തമ്പുരാട്ടിയുടെ അപൂർവ ഛായ ചിത്രവും ചടങ്ങിൽ ഗവർണർ പ്രകാശനം ചെയ്തു.

Tags:    
News Summary - Raja Ravi Varma's 'Parsi Lady'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.