യു.എ.ഇയിലെ ഏറ്റവും വലിയ ഒൗട്ട് ഡോര്‍ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ഉല്‍സവമായ റാക് ആര്‍ട്ട് ഫെസ്റ്റിവലിന് ഒരുക്കിയ സുകുമാര കലകളുടെ പ്രദർശനം മാർച്ച് 31 വരെ തുടരും. ഒരു മാസം മുൻപ് തുടങ്ങിയ ഫെസ്റ്റിവലിലെ കലാ -സാംസ്ക്കാരിക പരിപാടികൾക്ക് കഴിഞ്ഞ ദിവസം പരിസമാപ്തിയായിരുന്നു. ഇന്ത്യൻ കലാകാരന്മാരുടെ ഉൾപ്പെടെ ലോക പ്രതിഭകളുടെ ചിത്രകലകലകളാണ് റാക് ജസീറ അല്‍ ഹംറയിലെ പുരാതന കുടിയേറ്റ പട്ടണം കേന്ദ്രീകരിച്ച് നടക്കുന്ന റാക് ആര്‍ട്ട് ഫെസ്റ്റിവലിൽ പ്രദർശനത്തിനുള്ളത്. സൗഹാര്‍ദത്തിന്‍െറയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മഹത്തായ സന്ദേശത്തിന്‍െറ വിളംബരമായാണ് റാക് ആര്‍ട്ട് ഫെസ്റ്റിവലിനെ അധികൃതർ അവതരിപ്പിക്കുന്നത്.
ലോക പ്രതിഭകളുടെ പങ്കാളിത്തത്തോടെ വര്‍ഷന്തോറും നടന്നു വരുന്ന റാസല്‍ഖൈമ ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവലിന്‍െറ 12ാമത് പതിപ്പിന് റാസല്‍ഖൈമ ആര്‍ട്ട് എന്ന് പുനര്‍ നാമകരണ ചെയ്യുകയായിരുന്നു. 30 കലാകാരന്മാരെ പങ്കടെുപ്പിച്ച് 2013ലാണ് റാസല്‍ഖൈമ ഫൈന്‍ ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവലിന് തുടക്കമായത്. ചിത്രകലാ പ്രേമികളുടെയും ആസ്വാദകരുടെയും മനം നിറക്കുന്നതാണ് റാക് ആര്‍ട്ട് ഫെസ്റ്റിവലിലെ സുകുമാര കലകള്‍. പ്രകൃതി, സാംസ്ക്കാരിക പൈതൃകം, സര്‍ഗാത്മക കാഴ്ച്ചപ്പാടുകള്‍, പരിസ്ഥിതി , പാചക അനുഭവങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള ആവിഷ്ക്കാരങ്ങളാണ് ഇവിടെ നടന്ന് വരുന്നത്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറിയ രീതിയില്‍ തുടങ്ങിയ സര്‍ഗാത്മക ഉല്‍സവത്തില്‍ ഇക്കുറി 30ഓളം രാജ്യങ്ങളില്‍ നിന്നായി 106 കലാകാരന്മാരുടെ പങ്കാളിത്തമുണ്ട്.
കല, പൈതൃക സംവാദം, വളര്‍ത്തു മൃഗങ്ങളെ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍, വാരാന്ത്യ പരിപാടികള്‍, ചിത്രകല ശില്‍പ്പശാലകള്‍, സംഗീത വിരുന്ന്, ചലച്ചിത്ര പ്രദര്‍ശനം തുടങ്ങിയവ കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞ ജനപങ്കാളിത്തത്തോടെയാണ് ഇവിടെ അരങ്ങേറിയത്. തിങ്കളാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിൽ ഔട്ട് ഡോർ ചിത്രകലകൾ ഇവിടെ നിന്ന് ആസ്വദിക്കാം. പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.