കോഴിക്കോട്ട്: ഗൗതം അദാനിയുടെ വളർച്ചയുടെ പിറകിൽ നരേന്ദ്രമോദി സർക്കാറിന്റെ പിന്തുണയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ രവി നായർ. ട്രാൻസിഷൻ സ്റ്റഡീസ് പ്രസിദ്ധീകരിച്ച മോദി ദശകം: മുറിവേറ്റ രാഷ്ട്രം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദാനിയുടെ എപ്പോഴത്തേയും അവകാശ വാദം കഠിന പരിശ്രമം കൊണ്ടാണ് തനിക്ക് ഈ വളർച്ചയുണ്ടായത് എന്നാണ്. തീർച്ചയായും അത് അദാനിയുടെ പരിശ്രമമല്ല, മറിച്ച് നരേന്ദ്ര മോദിയുടെ കഠിന പരിശ്രമമാണ് അദാനി വളർച്ചയുടെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രകാശന ചടങ്ങിൽ കെ.പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. നീതു ദാസ് പുസ്തകം പരിചയപ്പെടുത്തി. റെയ്ഹാനത്ത് കാപ്പൻ പുസ്തകം ഏറ്റുവാങ്ങി. മനില സി. മോഹൻ പ്രഭാഷണം നടത്തി. വി.എ ബാലകൃഷ്ണൻ സ്വാഗതവും കെ. വി ഹരിഹരൻ നന്ദിയും പറഞ്ഞു. കൾച്ചറൽ ഫോറം, റെഡ് ഇങ്ക് ബുക്സ്, ന്യൂസ്പ്രിങ്ങ് പബ്ലിക്കേഷൻ, ഇങ്ക് ബുക്സ് , ട്രാൻസിഷൻ സ്റ്റഡീസ് തുടങ്ങിയ കൂട്ടായ്മകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.