എസ്. ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു

കൊച്ചി: കവി എസ്. ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു. സാഹിത്യോത്സവങ്ങളിൽ നിന്ന് പിൻവാങ്ങുമെന്നും ജോസഫ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോസഫ് രാജിവിവരം അറിയിച്ചത്. രാജിക്കത്ത് ലഭിച്ചതായി സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിതാനന്ദൻ വ്യക്തമാക്കി. അക്കാദമിയുമായി ജോസഫിന് അഭിപ്രായവ്യത്യാസം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഉന്നതജാതിക്കാരായ എഴുത്തുകാർക്കാണ് പ്രസക്തിയെന്നും സാഹിത്യത്തിൽ താൻ തഴയപ്പെടുന്നതായും ജോസഫ് കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

പലരും ചോദിക്കുന്നു എന്താണ് KLF ന് പോകാത്തതെന്ന്. അടുത്തായിരുന്നെങ്കിൽ പോകാമായിരുന്നു.

ആദ്യകാലത്തേ എന്നെ വിളിച്ചിട്ടുള്ളു. അപ്പോൾ ഞാൻ പൈസ ചോദിച്ചു. 1000 രൂപ രവി സാർ തന്നു. രണ്ടാമത് കിർത്താഡ്‌സ് വക. 3000 രൂപ തന്നു. മൂന്നാമത് 3000 രൂപയ്ക്ക് ഒപ്പിട്ടു കൊടുത്തു. കിട്ടിയതായട്ട് അറിവില്ല.

മൂന്നു തവണയായി വിളിക്കാതായിട്ട്. എല്ലാത്തവണയും വിളിക്കണമെന്നില്ല. പക്ഷേ ഇത്തവണ വിളിക്കുമെന്ന് പ്രതീക്ഷിച്ചു. വയനാടൻ ഫെസ്റ്റിവലിന് വിളിച്ചില്ല. പയ്യന്നൂർ ഫെസ്റ്റുവലിന് പേരുവച്ചതായി എവിടെയോ കണ്ടു. വിളിച്ചില്ല. നിയമസഭയിലെ പരിപാടിക്ക് ഒരാൾ എറണാകുളത്തുവന്ന് ബൈറ്റ് എടുക്കുമെന്ന് പറഞ്ഞു കണ്ടില്ല.

ഏതായാലും ഇനി KLF ന് ഇല്ല. അതുകൊണ്ടാണ് ഈ കുറിപ്പ്.

എല്ലാറ്റിൽ നിന്നും പിൻവാങ്ങുകയാണ്. ഇത്രേയുള്ളു കവിതയും സാഹിത്യവും കേരളത്തിൽ. മണിപ്രവാളത്തിൽ സാഹിത്യം എഴുതുന്നവർക്കാണ് പ്രസക്തി. രാവിലെ പറഞ്ഞ പോലെ മേൽജാതി എഴുത്തുകാർക്ക് .

മലയാള ഭാഷയിൽ മാറ്റം വരുത്തിയ ഒരു കൊച്ചു കവിയാണ് ഞാൻ . ഞാൻ മാറ്റം വരുത്തിയ ഭാഷയിൽ കവിത എഴുതുന്നവർക്കൊക്കെ പ്രമോഷൻ ഉണ്ട്. വിത്തുപറിച്ചു മാറ്റിയ

തള്ള വാഴ ഇല്ലാതാകുന്നതുപോലെ ഞാൻ ഇല്ലാതാകുന്നു. ഒരു അഭ്യൂദയകാംക്ഷി പറഞ്ഞു Ep പിൻവലിക്കുകയാണ് നല്ലതെന്ന്. Ep ഒരു രാഷ്ടിയ പ്രസ്ഥാനമല്ലെങ്കിലും K വേണു പാർട്ടി പിരിച്ചുവിട്ടതുപോലെ Ep പിരിച്ചു വിടില്ല. DC ബുക്സ് എന്റെ 7 കവിത പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ നന്ദി എനിക്ക് എന്നുമുണ്ടാകും.

സ്നേഹാദരങ്ങളോടെ

എസ് ജോസഫ്

https://www.facebook.com/plugins/post.php?href=https://www.facebook.com/sjosephkavi/posts/pfbid02jaygZteyckvjUiE4YDPdvnDyf85b5fd5RutHr1FNqHjwpVow1h5osiHanEPmTuuSl&show_text=true&data-width=500


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 07:39 GMT
access_time 2025-01-05 07:34 GMT