പരപ്പനങ്ങാടി: കുഞ്ഞുകുട്ടികളുടെ കൊച്ചുമനസ്സിലേക്ക് നിറങ്ങള്‍ നിറക്കുകയാണ് ചിത്രകലയെ അളവറ്റ് സ്നേഹിക്കുന്ന ’ആക്രിക്കട’യിലെ ഒരുകൂട്ടം കലാകാരന്മാര്. കാതങ്ങള്‍ക്ക് അപ്പുറത്തുനിന്ന് എത്തി സൗജന്യമായി സ്കൂള്‍ ചുമരുകളില്‍ ചിത്രങ്ങള്‍ വരക്കുന്ന കലാകാരന്മാര് പരപ്പനങ്ങാടി ബി.ഇ.എം.എല്‍.പി സ്കൂളില്‍ രണ്ട് ദിവസം ക്യാമ്പ് ചെയ്ത് 100 ലധികം ചിത്രങ്ങളാണ് വരച്ചത്. മലപ്പുറം കേന്ദ്രീകരിച്ച് രജിസ്റ്റര്‍ ചെയ്ത ‘ആക്രിക്കട’ എന്ന ആര്‍ട്ട്, ക്രാഫ്റ്റ് കൂട്ടായ്മയിലെ കലാകാരന്മാരും കലാകാരികളും അടങ്ങുന്ന 35 അംഗ സംഘമാണ് സ്കൂള്‍ വർണാഭമാക്കിയത്. സ്കൂളിലെ 25 കുട്ടികള്‍ക്കും വരക്കാൻ അവസരം നല്കി.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജില്ലകളിലുള്ളവരാണ് 250 ഓളം പേരുള്ള കൂട്ടായ്മയിലെ അംഗങ്ങളെന്ന് സെക്രട്ടറി പി. സുന്ദര്‍രാജ് പറഞ്ഞു. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പൊലീസ്, പ്രവാസികള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ കൂട്ടത്തിലുണ്ട്. ചിത്രകല ശാസ്ത്രീയമായി പഠിച്ചവരും അല്ലാത്തവരും ഇതിൽപെടും.
ഏഴാം ക്ലാസില്‍ പഠിക്കുന്നവര്‍ മുതല്‍ 70 വയസ്സുള്ളവർ വരെ കൂട്ടായ്മയിലുണ്ട്. അംഗൻവാടികള്‍, കുടുംബശ്രീ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഇവര്‍ സൗജന്യമായി ചിത്രങ്ങള്‍ വരച്ചുനല്‍കാറുണ്ട്. നാല് വര്‍ഷം മുമ്പ് കോവിഡ് കാലത്ത് തിരുവനന്തപുരം സ്വദേശികളായ ആദിത്യയും അനുവും ചേര്‍ന്ന് തുടക്കമിട്ട കൂട്ടായ്മ കേരളത്തില്‍ എല്ലായിടത്തും എത്തുന്ന തരത്തിലേക്ക് ഘട്ടം ഘട്ടമായി വളരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.