നാലോ അഞ്ചോവർഷം മുമ്പുള്ള ഒരു ആഗസ്റ്റ് 15. ഒാഫീസിന് അവധിയും രാവിലെമുതലേ മഴയുമായതിനാൽ നൈറ്റ്ഡ്യൂട്ടിയുടെ ഇളവിൽ ഉച്ചവരെ കിടന്നുറങ്ങി. ഉൗണുകഴിച്ച് ഇത്തിരിക്കൂടി ഉറങ്ങിയശേഷം ഉറക്കച്ചടവ് മാറ്റാൻ ഒന്ന് പുറത്തിറങ്ങിയതായിരുന്നു. മഴ ശമിച്ച് വെയിൽ തിരേനാക്കുന്നു. സമയം മൂന്നുമണി കഴിഞ്ഞുകാണും. വെള്ളിമാട്കുന്നുള്ള എൻ.ജി.ഒ ക്വാർേട്ടഴ്സ് ബസ്സ്റ്റോപ്പിന് ഇത്തിരി മാറി റോഡ് ക്രോസ് ചെയ്യാൻ കാത്തുനിൽക്കുേമ്പാഴാണ് ആ തണുത്ത വിരലുകൾ എെൻറ വലതുകൈയിെൻറ പിൻഭാഗത്ത് പതിയെ സ്പർശിച്ചത്. തിരിഞ്ഞുനോക്കിയപ്പോൾ വളഞ്ഞ് കൂനിയ ഒരു വല്യമ്മ. എഴുപത് കഴിഞ്ഞ പ്രായം. വിളറി ചുളിഞ്ഞ ശരീരം. മുഷിഞ്ഞ മുണ്ടും നരച്ച മഞ്ഞക്കളറുള്ള ബ്ലൗസുമാണ് വേഷം. മുടി മുക്കാലും നരച്ചുകഴിഞ്ഞു.
ആ കണ്ണുകളിലെ ദൈന്യതയാണ് എെൻറ ശ്രദ്ധയിൽ ആദ്യം വന്നുവീണത്. വിളറിയ മുഖത്ത് മങ്ങിപ്പോയ കണ്ണുകളിലെ കൃഷ്ണമണികൾക്ക് ചുറ്റും ഒരു വളയമുണ്ട്. ഒരു കണ്ണുനീർതുള്ളി കൺകോണിൽ വന്നുനിന്ന് പിൻവാങ്ങിയതുപോലുള്ള നനഞ്ഞ കണ്ണുകൾ.
'ഒരു ചായകുടിക്കാനുള്ള കാശ് തരുമോ മോനേ..?' തകർന്നുപോയ അഭിമാനത്തിൽനിന്ന് ഉയിർകൊണ്ട അപകർഷതയാൽ വിറച്ചുപോയ സ്വരം. എെൻറയുള്ളിൽ എവിടെയോ എന്തോ ഒന്ന് കൊളുത്തിവലിക്കുന്നതുപോലെ..ഉള്ളൊന്നുലഞ്ഞു. ഞാൻ തിരിഞ്ഞുനിന്ന് ചോദിച്ചു...എവിടെയാ വീട് വല്യമ്മേ...? അവരൊന്നും മിണ്ടാതെ തലകുനിച്ച് നിന്നു. അപ്പോഴേക്കും പാറിവന്ന ചാറ്റൽമഴയിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ബസ് സ്റ്റോപ്പ് ഷെഡിലേക്ക് കയറി. പിറകെ അവരും. ഉടനെ വന്ന ബസ്സിൽ ഷെഡിലെ എല്ലാവരും കയറിപ്പോയി. അവിടെ ഞാനും ആ വൃദ്ധയും മാത്രമായി. അവർ എെൻറ മുഖത്തേക്ക് നോക്കാതെ നിരാശയോടെ മുഖം കുനിച്ച് നിൽപ്പാണ്.
തണുത്ത കാറ്റ് വീശിയപ്പോൾ എനിക്കും ഒരു ചായ കുടിക്കണമെന്ന് തോന്നി. ഞാൻ അവരെ വിളിച്ചു. വരു.. ചായ ഞാൻ വാങ്ങിത്തരാം. അവർ ഒന്നു ചിരിച്ചുവെന്ന് വരുത്തി അന്ധാളിച്ചു നിന്നു.
'എനിക്കിവിടെയൊന്നും പരിചയമില്ല മോനെ'... അവർ പിറുപിറുത്തു. ചായക്കുള്ള കാശ് തന്നാൽ ഞാൻ പോയി കുടിച്ചോളാം... ചായപ്പീടിക എവട്യാന്ന് പറഞ്ഞുതന്നാൽ മതി.. അവർ തലയുയർത്താതെ പറഞ്ഞു.
അവരുടെ സ്വരത്തിലെ അവശത കണ്ട് ഞാൻ ചോദിച്ചു... ഉച്ചക്ക് ചോറു തിന്നില്ലേ..?
നുണപറയാനുള്ള മടികൊണ്ടാവാം...ഇല്ല... എന്നവർ പതുക്കെ പറഞ്ഞു. തുടർന്ന് വീശിയ ഒരു കാറ്റിൽ അവർ വിറച്ച് താഴെ വിഴുമെന്ന് തോന്നി. ഞാൻ അവരുടെ കൈകൾ പിടിച്ചുകൊണ്ട് റോഡ് മുറിച്ചുകടന്ന് അൽപം താഴെയുള്ള 'അശോക ഹോട്ടലി'ലേക്ക് നടന്നു. റോഡ് മുറിച്ചുകടന്നിട്ടും അവരുടെ കൈവിടാൻ എനിക്ക് േതാന്നിയില്ല.
റോഡിനപ്പുറമെത്തിയപ്പോൾ...ഞാൻ ഒറ്റക്ക് നടന്നോളാം മോനെ..എന്ന പറഞ്ഞ് അവർ കൈവിടുവിക്കാൻ ഒരു ദുർബല ശ്രമം നടത്തിയെങ്കിലും അവരുമായി ഞാൻ ഹോട്ടലിലേക്ക് നടന്നു. ഉച്ചയൂണിെൻറ ബഹളം കഴിഞ്ഞ് ഹോട്ടൽ അടച്ചിട്ടിരിക്കുകയാണ്. വാതിൽ പാതി ചാരിയിട്ടുണ്ട്. ഒരു തമിഴൻചെക്കൻ കസേരകൾ മേശകൾക്ക് മുകളിലെടുത്തുവെച്ച് നിലം കഴുകുന്നു.
കാഷ് കൗണ്ടറിൽ എനിക്ക് പരിചയമുള്ള രാജേട്ടൻ നോട്ടുകളെണ്ണുകയാണ്. ഒറ്റവാതിലൂടെ തലകാണിച്ച എന്നോട് അയാൾ പറഞ്ഞു... ചായ തുടങ്ങിയിട്ടില്ലല്ലോ... ഒരു അരമണിക്കൂറ് പിടിക്കും... ഇൗ ക്ലീനിംഗ് ഒന്ന് കഴിയെട്ട.
ചോറുണ്ടോ..? ഞാൻ ചോദിച്ചു. ചോറും കഴിഞ്ഞുപോയി എന്നായി രാജേട്ടൻ. പിന്നെ എന്തെങ്കിലും കഴിക്കാനുണ്ടോ എന്നുഞാൻ പതുക്കെ ചോദിച്ചു. എെൻറ മുഖത്തുനിന്ന് എന്തോ ബുദ്ധിമുട്ട് വായിച്ചറിഞ്ഞ അയാൾ കൗണ്ടറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടയിൽ എന്താ കാര്യമെന്ന് ചോദിച്ചു. ഞാൻ വൃദ്ധകേൾക്കാതെ സംഭവം പറഞ്ഞു.
രജേട്ടെൻറ മുഖം പെെട്ടന്ന് മങ്ങി. ങ്ങള് അവരെയും കൂട്ടി കയറിക്കോളി... ചോറ് ഉണ്ട്. പപ്പടവും മീൻകറിയും തീർന്നപ്പോ ഞങ്ങള് നിർത്തിയതാ.... ഒരു രണ്ടാൾക്കുള്ള ചോറൊക്കെയുണ്ട് എന്ന് പറഞ്ഞ് അയാൾ നിലംകഴുകി കഴിഞ്ഞ മൂലയിലെ മേശയിൽ നിന്ന് കസേരയെടുത്ത് താഴെെവച്ച് അതിൽ ഇരിക്കാൻ ആഗ്യം കാണിച്ച് അടുക്കളയിലേക്ക് മറഞ്ഞു. ഞാൻ വല്യമ്മയോട് കൈ കഴുകി ഇരിക്കാൻ പറഞ്ഞു. അവരുടെ കൂടെ ഞാനുമിരുന്നു. അപ്പോഴേക്കും രജേട്ടൻ കഴുകി വെള്ളം ഇറ്റിവീഴുന്ന വലിയെരു നാക്കില അവരുടെ മുന്നിൽ കൊണ്ടുവന്നിട്ടു. പിറകെ ചോറും കറിയും തോരനും അച്ചാറും നൽകി. മടിച്ചുനിൽക്കുന്ന അവരോട് ഞാൻ ഉണ്ണാൻ പറഞ്ഞു.
മോൻ ഉണ്ടതാണോ... എന്ന് ചോദിച്ചുകൊണ്ടവർ ഉത്തരത്തിന് കാത്തുനിൽക്കാതെ ധിറുതിയിൽ ചോറിലേക്ക് വിരലുകൾ അമർത്തി.
ആ വൃദ്ധശരീരം അനുഭവിച്ച വിശപ്പിെൻറ കാഠിന്യം ആ കഴിക്കലിൽ തെളിഞ്ഞുനിന്നു. വേഗത്തിൽ ഉരുട്ടിയുരുട്ടി അവർ ചോറ് തിന്നുേമ്പാൾ പുറത്ത് വലിയെരു മഴ തിമിർത്ത് പെയ്യാൻ തുടങ്ങി. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അവർ ചോറ് മുഴുവൻ തിന്ന് മതിയാക്കി... ഇലയെടുക്കാനൊരുങ്ങി. തമിഴൻചെക്കൻ ഒാടിവന്ന് ഇലയെടുത്തുകൊണ്ടുപോയി. പുറത്ത് മഴ കനത്തിരുന്നു. ഞാൻ വല്യമ്മയോട് അവിടെയിരുന്ന് മഴ കുറഞ്ഞിട്ട് പോയാൽ മതിയെന്ന് പറഞ്ഞു. അവർ അനുസരണയോടെ അവിടെ ഇരുന്നു. ഞാൻ എഴുന്നേറ്റ് ചോറിന് പൈസ കൊടുക്കാൻ േനാക്കിയെങ്കിലും രജേട്ടൻ വാങ്ങാൻ കൂട്ടാക്കിയില്ല. നിറഞ്ഞ ചിരിയോടെ ഇപ്പോ പോയിക്കോളി..അത് മ്മക്ക് പിന്നെ കണക്കാക്കാം എന്നു പറഞ്ഞയാൾ അടുക്കളയിലേക്ക് വീണ്ടും പോയി.
ഞാൻ വീടെവിടെയാണ് എന്ന് വീണ്ടും ചോദിച്ചു. മേശയിൽ കൈകുത്തിയിരുന്ന് എെൻറ മുഖത്തേക്ക് നോക്കിയ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ചാത്തമംഗലം. അവർ പറഞ്ഞുതുടങ്ങി.
ആറ്റുനോറ്റുണ്ടായ ഒരു മോനുണ്ട് അവർക്ക്. ചാത്തമംഗലത്തിനടുത്തുള്ള ഒരു പലചരക്ക് കടയിൽ സാധനങ്ങൾ എടുത്തുകൊടുക്കലാണ് പണി. ഭർത്താവ് ചെറുപ്പത്തിലേ മരിച്ചതിനാൽ വീട്ടുപണിയെടുത്താണ് അവർ മകനെ വളർത്തിയത്. പഠിപ്പിൽ മോശമായതിനാൽ മകൻ പത്തിൽതോറ്റ് പഠനം നിർത്തി. ഭർത്താവിെൻറ പരിചയക്കാരൻ ഒരു ഹാജിയാരുടെ ഉത്സാഹത്തിലാണ് കടയിൽ ജോലി കിട്ടുന്നത്. പിന്നെ കല്യാണം കഴിച്ച് കുട്ടികളുമൊക്കെയായി വീട്ടിലുണ്ട്. മകന് ഒരു അമ്പത്വയസ്സ് കഴിഞ്ഞിട്ടുണ്ട്. അവെൻറ ഭാര്യയാണ് പ്രശ്നം. വൃദ്ധയെ എപ്പോഴും ഉപദ്രവിക്കുകയും ചീത്തപറയുകയും ചെയ്യും. മകൻ കടയിലേക്കും കുട്ടികൾ സ്കൂളിലേക്കും പോയാൽ മരുമകളുടെ പ്രധാനജോലി വൃദ്ധയുമായി വഴക്കിടുകയാണ്. സംഭവദിവസം രാവിലത്തെ ഭക്ഷണം നൽകാതെയായിരുന്നു പീഢനം. ഉച്ചയാവാൻ നേരം മരുമകളുടെ അമ്മ വിരുന്നു വന്നപ്പോൾ രണ്ടു പേരും ചേർന്ന് വൃദ്ധയെ അധിക്ഷേപിച്ചു. കൂടാതെ അവരിരുവരും വൃദ്ധക്ക് നൽകാതെ ഭക്ഷണവും കഴിച്ചു.
ദുരിതജീവിതത്തിലെ ആ ദുർബല നിമിഷത്തിൽ അവർ വീടുവിട്ടിറങ്ങിയതാണ്. കുന്നമംഗലം വരെ ഒരു പ്രൈവറ്ററ് ബസിൽ കയറിവന്നു. കാശൊന്നും കൈയിലില്ലാത്തിനാൽ എന്തുചെയ്യണമെന്നറിയാതെ നിൽക്കുേമ്പാഴാണ് നഗരത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് വന്നത്. ലക്ഷ്യമെന്തെന്നറിയാതെ, ഒന്നുമോർക്കാതെ അവർ ബസിൽ കയറിയതാണ്. ടിക്കറ്റ് എടുക്കാൻ കാശില്ലാത്തതിനാൽ കണ്ടക്ടർ ഇവിടെ ഇറക്കിവിട്ടു.
കഥപറഞ്ഞ് കഴിഞ്ഞപ്പോഴേക്കും കണ്ണുനീർ ചാലുകളായി അവരുടെ കവിളിലൂടെ ഒഴുകി. ഞാൻ എല്ലാംകേട്ട് നിശബ്ദനായി ഇരുന്നു. മഴ ഇത്തിരി ശമിച്ചപ്പോൾ അവർ എഴുന്നേറ്റു. മോനെ ഇൗശ്വരൻ സാഹയിക്കും എന്നുപറഞ്ഞവർ പതുക്കെ പുറത്തേക്കിറങ്ങി. ഞാൻ പിറകെയിറങ്ങി. ഇനി വീട്ടിലേക്കാണോ എന്ന ചോദ്യത്തിനും അവർ മൗനമായി തലകുനിച്ചു നിന്നു.
എവിടെനിന്നോ കിട്ടിയ ഒരു ആവേശത്തിന് ഞാൻ അവരുടെ കൈ പിടിച്ച് മുകളിലേക്ക് തന്നെ നടന്നു. മോൻ പോയ്ക്കോ..... ഞാൻ പോയ്ക്കോളാം എന്നൊക്കെ അവർ പറയുന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും കേൾക്കാതെ ഞാൻ അവരുമായി സമീപത്തെ ചേവായൂർ പൊലീസ് സ്റ്റേഷനിലേക്ക് നടന്നു. സ്റ്റേഷെൻറ ഗേറ്റിലെത്തിയപ്പോൾ അവരൊന്നു ഭയന്നു. മോൻ പൊലീസാണോ എന്ന് അതിശയത്തോടെ ചോദിച്ചു. മഴ വീണ്ടും ചറാൻ തുടങ്ങിയതിനാൽ ഞാനവരെ സ്റ്റേഷനോട് ചേർന്ന സി.െഎ ഒാഫീസിെൻറ ഇറയത്തേക്ക് നിർത്തി. പൊലീസിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് േചാദിക്കാമെന്ന് കരുതിയായിരുന്നു ഞാൻ സ്റ്റേഷനിലേക്ക് പോയത്.
പെെട്ടന്നാണ് സി.െഎ ഒാഫീസിെൻറ കോലായിലേക്ക് വന്നയാൾ എന്നെ േനാക്കി പുഞ്ചിരിച്ചത്. ഭാഗ്യത്തിന് റിപ്പോർട്ടിംഗിൽ ആയിരുന്നപ്പോൾ ഇടക്കിടെ വിളിക്കുകയും കാണുകയും ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥാനായിരുന്നു അത്. അദ്ദേഹം ഒൗദ്യോഗിക ആവശ്യത്തിന് സി.െഎയെ കാണാൻ വന്നതായിരുന്നു. അദ്ദേഹത്തിെൻറ ചിരി അപ്രതീക്ഷിതമായി വീണുകിട്ടിയ ഒരു പിടിവള്ളിയായിതോന്നി എനിക്ക്. ഞാൻ പെെട്ടന്ന് തന്നെ ഉണ്ടായ സംഭവങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. വൃദ്ധയെ ഒന്നുനോക്കി അദ്ദേഹം എന്നെയും കൊണ്ട് സി.െഎയുടെ മുറിയിലേക്ക് കടന്നു. സംഭവം മുഴുവൻ കേട്ടപ്പോൾ സി.െഎ.... ഇതവർ നോക്കിക്കോളാം എന്നും എേന്നാട് വേണമെങ്കിൽ പൊയ്ക്കൊള്ളാനും പറഞ്ഞു. എന്നാൽ ഞാൻ അവിടെത്തന്നെ ഇരുന്നു.
കാവൽനിൽക്കുന്ന പൊലീസുകാരനെ വിളിച്ച് സി.െഎ ചില നിർദ്ദേശങ്ങൾ കൊടുത്തശേഷം പുറത്തിറങ്ങി വൃദ്ധയെ അകത്തേക്ക് കയറ്റിയിരുത്തി. അവർ പേടിച്ച് വറക്കുന്നുണ്ടായിരുന്നു. ഞാൻ പോെട്ട സാറെ....ഞാൻ പോെട്ട സാറെ എെന്നാക്കെ പറഞ്ഞുകൊണ്ട് എന്തുചെയ്യണമെന്നറിയാതെ അവർ പരിഭ്രമിച്ചുകൊണ്ടിരുന്നു.
പെെട്ടന്ന് തന്നെ സമീപത്തെ സ്റ്റേഷനിൽ നിന്ന് രണ്ട് വനിതാപൊലീസുകാരെത്തി അവരെ അങ്ങോട്ടു കൊണ്ടു പോയി. ഞാൻ വീട്ടിലേക്കും മടങ്ങി. പിറ്റേന്ന് സ്വഭാവികമായ ജിജ്ഞാസകൊണ്ട് ഞാൻ ഡ്യുട്ടിക്ക് പോകും വഴി ഉച്ചതിരിഞ്ഞ് സ്റ്റേഷനിലേക്ക് കയറി. തലേന്ന് കണ്ട േപാലീസുകാരി അവിടെയുണ്ടായിരുന്നു. അവർ എന്നെ തിരിച്ചറിഞ്ഞ് അടുത്തേക്ക് വന്നു. കാര്യങ്ങൾ പറഞ്ഞുതന്നു.സന്ധ്യക്ക് ഏഴുമണിയോടെ പൊലീസ് ആളെവിട്ട് മകനെ സ്റ്റേഷനിലേക്ക് വരുത്തി. അയൾ ആകെ പേടിച്ചാണ് എത്തിയത്. എസ്.െഎ യും പോലീസുകാരും ചേർന്ന് അമ്മ കാണാതെ അയാളെ നന്നായി ഭീഷണിപ്പെടുത്തി. അമ്മയെ അയാളുടെ കൂടെ തിരികെ വീട്ടിലേക്ക് വിട്ടുവത്രെ.
അൽപദിവസം ആ സംഭവം എെൻറ മനസ്സിനെ വല്ലാതെ ഉലച്ചുകൊണ്ടിരുന്നുവെങ്കിലും കുറച്ചുനാൾ കഴിഞ്ഞപ്പോൾ അത് പതുക്കെ മറവിയുടെ ഇരുളിലേക്ക് മാഞ്ഞുപോയി.
ഒരു രണ്ട് മാസം കഴിഞ്ഞപ്പോൾ ഒരാവശ്യത്തിന് രാവിലെ നിർമ്മല ഹോസ്പിറ്റലിൽ എത്തിയതായിരുന്നു ഞാൻ. അവിടെ അന്നുകണ്ട രണ്ടാമത്തെ പൊലീസുകാരി അവരുടെ അമ്മയെയും കൊണ്ട് വന്നിരുന്നു. എന്നെ അവർ പെെട്ടന്നുതന്നെ തരിച്ചറിഞ്ഞു. കാര്യങ്ങളുടെ തുടർച്ച അവരാണ് പറഞ്ഞത്. വൃദ്ധയുടെ വീട്ടിനടുത്തുള്ള ഒരു പൊലീസുകാരി നഗരത്തിലെ വനിതാ പൊലീസ് സ്റ്റേഷനിൽ ജോലിചെയ്യുന്നുണ്ടായിരുന്നു. അന്ന് സംഭവത്തിലിടപെട്ട പൊലീസുകാരികളുടെ കൂട്ടുകാരി. ഇവരിൽ നിന്ന് സംഭവമറിഞ്ഞ ആ പൊലീസുകാരി പിറ്റേന്ന് തന്നെ വൃദ്ധയുടെ വീട്ടിൽപോയി മരുമകളെ 'പൊലീസ് മുറ'യിൽ ഉപദേശിക്കുകയും തുടർന്ന് ഇടക്ക് വൃദ്ധയുടെ സുഖവിവരം അന്വേഷിച്ച് അവിടെ പോകുകയും പതിവാക്കിയത്രെ. ഇപ്പോൾ മകനും മരുമകൾക്കും നല്ല സ്നേഹമാണെന്നാണ് ആ വല്യമ്മ പറയുന്നത് എന്നുകൂടി അവർ പറഞ്ഞു. കൂടാതെ എെൻറ മുന്നിൽ നിന്ന് ചാത്തമംഗലംകാരിയായ പൊലീസുകാരിയെ അപ്പോൾ തന്നെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച് ഉറപ്പുവരുത്തുകയും ചെയ്തു.
എന്തോ..ഒാരോ വർഷവും സ്വാതന്ത്ര്യദിനം അടുക്കുേമ്പാൾ ഞാൻ ആ അമ്മയെ ഒാർത്തുപോകുന്നു. രാജേട്ടനും പൊലീസുകാർക്കും നന്ദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.