ഓർമകൾക്കപ്പുറം

ഡോ​ക്ട​ർ, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​ന്‍, എ​ഴു​ത്തു​കാ​ര​ന്‍ എ​ന്നീ നി​ല​ക​ളി​ൽ ദീ​ര്‍ഘ​കാ​ലം പ്ര​വ​ര്‍ത്തി​ച്ച ഡോ.​കെ.​കെ. ഉ​സ്മാ​ന്‍ ത​ന്റെ സു​ദീ​ര്‍ഘ​മാ​യ ക​ഴി​ഞ്ഞ​കാ​ല ജീ​വി​ത​ത്തി​ലേ​ക്ക് ന​ട​ത്തു​ന്ന തി​രി​ഞ്ഞു​നോ​ട്ട​മാ​ണ് ‘എ​ന്റെ ക​ഥ, അ​വ​രു​ടെ​യും’. വൈ​പ്പി​ന്‍ക​ര​യി​ലെ എ​ട​വ​ന​ക്കാ​ട് പ്ര​ദേ​ശ​ത്ത് 1939ല്‍ ​ജ​നി​ച്ച അ​ദ്ദേ​ഹം സ്വ​ന്തം ജീ​വി​ത​ക​ഥ ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ പ​റ​യാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ അ​തി​ലൂ​ടെ ഒ​രു പ്ര​ദേ​ശ​ത്തി​ന്റെ ക​ഥകൂ​ടി അ​നാ​വൃ​ത​മാ​കു​ന്നു​ണ്ട്.

1940ക​ളി​ലും അ​മ്പ​തു​ക​ളി​ലും എ​ട​വ​ന​ക്കാ​ട് ചെ​ല​വി​ട്ട ബാ​ല്യ​കാ​ലം, സ്‌​കൂ​ള്‍-​മ​ദ്റ​സാ​ കാ​ലം, അ​ലീ​ഗ​ഢ് ദി​ന​ങ്ങ​ള്‍, മ​ഹാ​രാ​ജാ​സ് കോ​ള​ജ്, പാ​ല​ക്കാ​ട് ചി​റ്റൂ​ര്‍ ഗ​വ​ണ്‍മെ​ന്റ് കോ​ള​ജ്, മ​ണി​പ്പാ​ല്‍ ക​സ്തൂ​ര്‍ബാ മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഠ​ന​കാ​ലം, ഡോ​ക്ട​റെ​ന്ന നി​ല​യി​ല്‍ ഗ​വ​ണ്‍മെ​ന്റ് സ​ർ​വി​സി​ലു​ണ്ടാ​യ ഹ്ര​സ്വ​കാ​ലം, ഗ്യാ​സ്‌​ട്രോ എ​ന്റ​റോ​ള​ജി​സ്റ്റ് എ​ന്ന നി​ല​യി​ല്‍ കാ​ന​ഡ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും ഔ​ദ്യോ​ഗി​ക ജീ​വി​തം ഇ​വ​യെ​ല്ലാം 606 പേ​ജ് വ​രു​ന്ന ഈ ​ഓ​ര്‍മ​ക്കു​റി​പ്പി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

സാ​ഫി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ന്‍സ്ഡ് സ്റ്റ​ഡീ​സ്, സൗ​ഹൃ​ദ​വേ​ദി, ഫോ​റം ഫോ​ര്‍ ഫെ​യ്ത്ത് ആ​ൻ​ഡ് ഫ്ര​റ്റേ​ണി​റ്റി, ആ​ലു​വ പ​രി​സ്ഥി​തി സം​ഘം തു​ട​ങ്ങി​യ​വ​യു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തി​ലെ പ​ങ്കാ​ളി​യെ​ന്നനി​ല​യി​ല്‍ അ​തേ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും കാ​ണാം.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, പി.​ കേ​ശ​വ​ദേ​വ്, പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, ക​മ​ല സു​ര​യ്യ, സു​ഗ​ത​കു​മാ​രി, ഡോ. ​പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ല്ല തു​ട​ങ്ങി​യ​വ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ളും അ​വ​രോ​ടൊ​ത്തു​ള്ള അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ന്ന ഗ്ര​ന്ഥ​കാ​ര​ന്‍ സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​ന്‍, പി. ​കേ​ശ​വ​ദേ​വ്, പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, കൗ​മു​ദി ബാ​ല​കൃ​ഷ്ണ​ന്‍, ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് എം.​കെ. കൃ​ഷ്ണ​ന്‍, ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 15 വ​നി​ത​ക​ളി​ലൊ​രാ​ളാ​യ ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​ന്‍, ഡോ.​എ​ന്‍.​എ. ക​രീം, പ്ര​ഫ.​കെ.​എ. ജ​ലീ​ല്‍, കെ.​എ. സി​ദ്ദീ​ഖ് ഹ​സ​ന്‍ തു​ട​ങ്ങി​യ​വ​രെ​ക്കു​റി​ച്ച് പു​തി​യ ത​ല​മു​റ അ​റി​യാ​നെ​ന്ന​വ​ണ്ണം അ​വ​രു​ടെ ജീ​വി​ത​രേ​ഖ സം​ബ​ന്ധി​ച്ച ഹ്ര​സ്വ​മാ​യ വി​വ​ര​ണ​വും ഈ ​ഗ്ര​ന്ഥ​ത്തി​ലൂ​ടെ ഗ്ര​ന്ഥ​കാ​ര​ൻ ന​ൽ​കു​ന്നു. അ​മേ​രി​ക്ക​യി​ലെ ഡി​ട്രോ​യി​റ്റി​ല്‍ അ​ന​ശ്വ​ര ഹി​ന്ദി ഗാ​യ​ക​ന്‍ മു​കേ​ഷി​ന്റെ ഗാ​ന​മേ​ള കേ​ള്‍ക്കാ​ന്‍ കാ​ത്തി​രി​ക്കു​മ്പോ​ള്‍ മു​കേ​ഷി​ന്റെ മ​ര​ണ​വാ​ര്‍ത്ത അ​പ്ര​തീ​ക്ഷി​ത​മാ​യി അ​വി​ടെ അ​നൗ​ണ്‍സ് ചെ​യ്ത​ത്, പ​ത്തൊ​മ്പ​താം വ​യ​സ്സി​ല്‍ വി​മോ​ച​ന​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തത് (പി​ന്നീ​ട് അ​തി​ല്‍ പ​ശ്ചാ​ത്താ​പം തോ​ന്നി​യ അ​നു​ഭ​വ​വും വി​വ​രി​ക്കു​ന്നു​ണ്ട്), ജ​യി​ല്‍വാ​സം അ​നു​ഭ​വി​ച്ച​ത്, ഹ​ജ്ജ് യാ​ത്ര​യ​ട​ക്ക​മു​ള്ള ഒ​ട്ടേ​റെ അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ അ​ദ്ദേ​ഹം 44 അ​ധ്യാ​യ​ങ്ങ​ളി​ലാ​യി വാ​യ​ന​ക്കാ​രു​മാ​യി പ​ങ്കി​ടു​ന്നു. അ​ധ്യാ​യ​ങ്ങ​ള്‍ ഓ​രോ​ന്നും കാ​ലാ​നു​ക്ര​മ​ത്തി​ലാ​യ​തി​നാ​ല്‍ തു​ട​ര്‍ച്ച​യു​ടെ സ്വ​ഭാ​വ​മു​ണ്ടെ​ങ്കി​ലും ഓ​രോ അ​ധ്യാ​യ​വും സ്വ​യം സ​മ്പൂ​ര്‍ണ​മാ​യ രീ​തി​യി​ലാ​ണ് ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ ആ​ത്മ​ക​ഥ​ക​ളി​ലെപോ​ലെ ‘ഞാ​ന്‍’ ഇ​തി​ല്‍ നി​റ​ഞ്ഞു​നി​ല്‍ക്കു​ന്നി​ല്ല എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. താ​ന്‍ സാ​ക്ഷി​യാ​യ സം​ഭ​വ​ങ്ങ​ളെ വാ​യ​ന​ക്കാ​ര്‍ക്ക് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ഗ്ര​ന്ഥ​കാ​ര​ന്‍ ചെ​യ്യു​ന്ന​ത്. ബ​ഷീ​റി​യ​ന്‍ ശൈ​ലി​യു​ടെ ആ​രാ​ധ​ക​നാ​യ ഗ്ര​ന്ഥ​കാ​ര​ന്റെ ന​ര്‍മ​ത്തി​ന്റെ സ്പ​ര്‍ശ​മു​ള്ള സ​ര​ള​മാ​യ ഭാ​ഷ പു​സ്ത​ക​ത്തെ കൂ​ടു​ത​ല്‍ വാ​യ​നക്ഷ​മ​മാ​ക്കു​ന്നു.

Tags:    
News Summary - Book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.