ഇ​ങ്ങു​നി​ന്നു​ത​ന്നെ...

ആ​ദ്യം സ്വ​ന്തം പ​രി​മി​തി​ക​ളെ തി​രി​ച്ച​റി​യു​ക. പി​ന്നെ അ​തി​നെ അ​തി​ജീ​വി​ക്കാ​ൻ ക​ഠി​നപ്ര​യ​ത്നം ചെ​യ്യു​ക. അ​ങ്ങ​നെ ജീ​വി​ത​ത്തി​ൽ ഒ​രി​ടം ഉ​റ​പ്പി​ക്കു​ക. പ​ിന്നി​ട്ട പാ​ത​ക​ളെ​ക്കു​റി​ച്ച് മ​റ​ക്കാ​തി​രി​ക്കു​ക. നി​റ​യെ ന​ന്മ​ക​ൾ ഹൃ​ദ​യ​ത്തി​ൽ ന​ട്ടു​വ​ള​ർ​ത്തു​ക. സ​ഹ​ജീ​വി​ക​ൾ​ക്കാ​യി ക​രു​ത​ലു​ണ്ടാ​വു​ക. മ​തി. ഇ​ത്ര​യു​മാ​യാ​ൽ ജ​ലാ​ൽ റ​ഹ്മാ​ൻ എ​ന്ന മ​നു​ഷ്യ​ന്റെ വേ​ദ​പു​സ്ത​ക​മാ​യി.

‘ഒ​രു കോ​ള​ജ് കാ​ന്റീ​ൻ​കാ​ര​ന്റെ കു​റി​പ്പു​ക​ൾ’ എ​ന്നാ​യി​രു​ന്നു ജ​ലാ​ൽ റ​ഹ്മാ​ന്റെ ആ​ദ്യ​ പു​സ്ത​ക​ത്തി​ന്റെ പേ​ര്. വ​ള​രെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ക​യും മൂ​ന്നു​പ​തി​പ്പു​ക​ൾ വി​ജ​യ​ക​ര​മാ​യി പി​ന്നി​ടു​ക​യും ​ചെ​യ്ത കൃ​തി ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലേ​ക്ക് മൊ​ഴി​മാ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ കു​റ​വു​ക​ളെ​ക്കു​റി​ച്ചു​ള്ള വൈ​യ​ക്തി​ക​മാ​യ ആ​കു​ല​ത​ക​ൾ ആ ​പു​സ്ത​ക​ത്തി​ന്റെ അ​ട​രാ​ണ്. എ​ന്നാ​ൽ, അ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ന്നുന​ൽ​കി​യ ജീ​വി​ത​പാ​ഠ​ങ്ങ​ൾ എ​ത്ര​മേ​ൽ ഒ​രാ​ളെ മാ​റ്റി​മ​റി​ക്കു​ന്നു​വെ​ന്ന് ആ ​പു​സ്ത​കം പ​റ​ഞ്ഞു​വെ​ക്കു​ന്നു​ണ്ട്. ആ ​പു​സ്ത​ക​ത്തി​ന്റെ തു​ട​ർ​ച്ച​യും വ​ള​ർ​ച്ച​യും എ​ന്ന നി​ല​യി​ലാ​ണ് ജ​ലാ​ലി​ന്റെ ‘അ​ങ്ങും ഇ​ങ്ങും എ​ങ്ങും’ എ​ന്ന പു​തി​യ പു​സ്ത​കം നി​ല​കൊ​ള്ളു​ന്ന​ത്.

ഓ​ർ​മ​ക​ൾ വ​ള​മാ​ക്കി​യാ​ണ് മ​നു​ഷ്യ​ൻ മു​ന്നേ​റു​ന്ന​ത്. സ്മ​ര​ണ​ക​ളെ എ​പ്ര​കാ​രം സ​ർ​ഗാ​ത്മ​ക​മാ​യി വി​നി​യോ​ഗി​ക്കാ​മെ​ന്ന് ജ​ലാ​ൽ പ​റ​ഞ്ഞു​ത​രു​ന്നു. ജീ​വ​നു​ള്ള അ​റു​പ​ത്തി​യെ​ട്ട് കു​റി​പ്പു​ക​ളാ​ണ് ഈ ​പു​സ്ത​ക​ത്തി​ന്റെ പ്ര​മേ​യം. കേ​ര​ളം, ലോ​കം, വ്യ​ത്യ​സ്ത മ​നു​ഷ്യ​ർ, അ​വ​രു​ടെ ചി​ന്ത​ക​ൾ, അ​വ​രു​ടെ ന​ന്മ​ക​ൾ, തി​ക്താ​നു​ഭ​വ​ങ്ങ​ൾ എ​ല്ലാ​മെ​ല്ലാം പു​സ്ത​ക​ത്തി​ൽ അ​ടു​ക്കോ​ടും അ​ഴ​കോ​ടും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ഒ​ര​ന​ഭ്യ​സ്ത​വി​ദ്യ​ൻ സ്വ​ന്തം അ​നു​ഭ​വ​ത്തി​ന്റെ വെ​ളി​ച്ച​ത്തി​ൽ ഹൃ​ദ​യ​ഭാ​ഷ​യെ ഹൃ​ദ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി ഭാ​വു​ക​ർ​ക്ക് ബോ​ധ്യ​പ്പെ​ടു​ന്ന ആ​ഖ്യാ​നം പു​സ്ത​ക​ത്തെ വേ​റി​ട്ട അ​നു​ഭ​വ​മാ​ക്കു​ന്നു.

മ​ക്ക​യെ​ന്ന വി​ശു​ദ്ധ ന​ഗ​ര​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​തി​ലെ ആ​ദ്യ​ കു​റി​പ്പ് ഇ​ത​ൾ​വി​രി​യു​ന്ന​ത്. തീ​ർ​ഥാ​ട​ന​ത്തി​ലെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും അ​വി​ടത്തെ വ​ഴി​ത്താ​ര​ക​ളി​ലെ വൃ​ത്തി​യി​ലേ​ക്ക് ജ​ലാ​ൽ ന​മ്മെ ന​ട​ത്തി​ക്കു​ന്നു. മ​ല​യാ​ളി​യു​ടെ ഹി​പ്പോ​ക്ര​സി​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​യാ​തെ പ​റ​യു​ന്നു.

വാ​ത്സ​ല്യ​ങ്ങ​ളു​ടെ അ​ട​യാ​ളം എ​ന്നാ​ണ് ഒ​ര​ധ്യാ​യ​ത്തി​ന്റെ പേ​ര്. ചും​ബ​ന​ത്തെ​ക്കു​റി​ച്ചാ​ണ് അ​തി​ൽ ആ​ലോ​ച​ന. ഉ​മ്മ​യെ​ന്ന നാ​ട​ൻപ​ദ​മാ​ണ് ചു​ംബ​നം എ​ന്ന ശൈ​ലീ​ക​രി​ക്ക​പ്പെ​ട്ട വാ​ക്കി​നു പ​ക​ര​മാ​യി ജ​ലാ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചു​ംബ​ന​ത്തി​ന്റെ വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ളെ അ​ദ്ദേ​ഹം കാ​ട്ടി​ത്ത​രു​ന്നു. സം​സ്കാ​ര​സ​മ്പ​ന്ന​മാ​യ ഒ​രു ലോ​ക​വീ​ക്ഷ​ണം പ്ര​വാ​സി​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത് വാ​യ​ന​ക്കാ​ര​നി​ൽ കൗ​തു​ക​മു​ണ​ർ​ത്തു​ന്നു​ണ്ട്. വി​വാ​ദ​ങ്ങ​ളോ​ടും കാ​ലു​ഷ്യ​ത്തോ​ടും ഒ​ട്ടും മ​മ​ത​പു​ല​ർ​ത്താ​ത്ത ജ​ലാ​ൽ പ​റ​യു​ന്നു: ‘ഇ​പ്പ​റ​ഞ്ഞ​തൊ​ക്കെ എ​ല്ലാ​വ​രെ​യും ജീ​വി​ത​ത്തി​ലു​ള്ള കാ​ര്യംത​ന്നെ. വേ​ണ്ടി​ട​ത്ത് വേ​ണ്ട​തു മ​റ​യ്ക്കാ​ൻ മ​ല​യാ​ളി​ക്ക​റി​യാം. വെ​റു​തെ വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കാ​നും പേ​രെ​ടു​ക്കാ​നും ചി​ല​ർ കാ​ട്ടി​ക്കൂ​ട്ടു​ന്ന വി​ക്രി​യ അ​ല്ലാ​തെ വേ​റെ​ന്താ ഈ ​ഉ​മ്മ വി​വാ​ദം’. ഒ​പ്പം, ഭാ​ഷാ​പ​ര​മാ​യ വ​ലി​യൊ​രു സ​ത്യം​കൂ​ടി പ​റ​ഞ്ഞാ​ണ് കു​റി​പ്പ് അ​ദ്ദേ​ഹം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

‘വി​വേ​കം വ​രു​മ്പോ​ൾ ചി​ന്തി​ക്കേ​ണ്ട​ത് ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും ഭാ​ഷാ​വ്യ​ത്യാ​സ​മി​ല്ലാ​തെ പി​ഞ്ചു പൈ​ത​ങ്ങ​ളോ​ട് മാ​താ​വ് ചോ​ദി​ക്കു​ന്ന​ത് പ്ര​ത്യേ​ക ശ​ബ്ദ​ഭാ​ഷ​യി​ൽ ‘മ്മ്മ്മ ​താ’ എ​ന്നാ​ണ്.’

എ​ഴു​ത്തു​കാ​ര​ന്റെ എ​ല്ലാ വീ​ക്ഷ​ണ​ങ്ങ​ളോ​ടും വാ​യ​ന​ക്കാ​ർ യോ​ജി​ക്ക​ണ​മെ​ന്നി​ല്ല. എ​ങ്കി​ലും, കാ​ലു​ഷ്യ​ത്തി​ന്റെ എ​തി​രി​ട​ങ്ങ​ളെ നി​ശ്ശബ്ദ​മാ​ക്കാ​ൻ സ്നേ​ഹ​ത്തി​നു ക​ഴി​യു​മെ​ന്നാ​ണ് ജ​ലാ​ൽ ഉ​റ​ച്ചുവി​ശ്വ​സി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ ര​ച​ന​ക​ൾ അ​തി​നു തെ​ളി​വാ​ണ്. അ​നു​ബ​ന്ധ​മാ​യി ര​ണ്ടു പ​ഠ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു. ലോ​ക​വീ​ക്ഷ​ണ​വും അ​നു​ഭ​വ​പാ​ഠ​ങ്ങ​ളും ചേ​ർ​ന്ന് ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നെ ശു​ഭാ​പ്തി​യാ​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്നാ​ണ് പു​സ്ത​കം മു​ന്നോ​ട്ടു​വെ​ക്കു​ന്ന ദ​ർ​ശ​നം.

Tags:    
News Summary - Book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT