ചിന്ത ജെറോമിന്‍റെ ഗവേഷണം: രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് ഗവർണർ

തൃ​ശൂർ: ചിന്ത ജെറോമിന്‍റെ പിഎച്ച്.ഡി തിസീസിലെ തെറ്റ്​ സംബന്ധിച്ച പ്രശ്നം രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ദ് ഖാന്‍. തന്‍റെ പക്കൽ പരാതി എത്തിയിട്ടില്ല. എത്തിയാൽ രാഷ്ട്രീയമായല്ല, നടപടിക്രമങ്ങൾ അനുസരിച്ചാണ്​ പ്രതികരിക്കുക. രാഷ്ട്രീയക്കാരല്ല വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്നും ഗവര്‍ണര്‍ തൃശൂരിൽ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. കേരള ആരോഗ്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പ​ങ്കെടുക്കാൻ എത്തിയതായിരുന്നു ഗവർണർ. 

പ്രബന്ധത്തിലെ പിഴവ്​ സമ്മതിച്ച്​ ചിന്ത

ഗവേഷണ പ്രബന്ധത്തിൽ പിഴവ്​ സംഭവിച്ചതായി സമ്മതിച്ച്​ ചിന്ത ജെറോം. സാന്ദർഭികമായ പിഴവാണ്​ സംഭവിച്ചതെന്നും നോട്ടപ്പിശക്​ ഉണ്ടായിട്ടുണ്ടെന്നും ചിന്ത ഇടുക്കി ചെറുതോണിയിൽ മാധ്യമപ്രവർത്ത​കരോട്​ പറഞ്ഞു.

തെറ്റ് ചൂണ്ടിക്കാണിച്ചവരോട്​ നന്ദിയുണ്ട്​. പ്രബന്ധം പുസ്തക രൂപത്തിലാക്കുമ്പോൾ പിഴവ് തിരുത്തും. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപമുണ്ടായി. ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. എന്നാൽ, കോപ്പിയടിച്ചിട്ടില്ല. മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകിയത് ശരിയല്ല. ചെറിയ തെറ്റിനെ പർവതീകരിച്ച്​ കാണിക്കുകയാണ്​ ചെയ്തത്​. വ്യക്തി ജീവിതത്തെയും പൊതുജീവിതത്തെയും സ്വാധീനിച്ചവർ എന്ന നിലയിലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് ​നന്ദി പറഞ്ഞത്. സർവ്വകലാശാലയെ സപിക്കേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ചിന്ത കൂട്ടി​ച്ചേർത്തു.

Tags:    
News Summary - governor said that Chinta Jerome's research should not be politicized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.