ഇന്ന് അന്താരാഷ്ട്ര പൈതൃക ദിനം; ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട 10 പൈതൃക കേന്ദ്രങ്ങൾ ഇവയാണ് -ചിത്രങ്ങൾ

പ്രിൽ 18 അന്താരാഷ്ട്രതലത്തിൽ ലോക പൈതൃകദിനമായി ആചരിക്കുകയാണ്. നമ്മുടെ ജീവിതത്തിൽ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും മൂല്യത്തെക്കുറിച്ച് ഓർമപ്പെടുത്തുന്നതോടൊപ്പം സാംസ്‌കാരിക ചരിത്രങ്ങളെയും ആചാരങ്ങളെയും മനസ്സിലാക്കുകയും അവയുടെ സംരക്ഷണവുമാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. പൈതൃകവും കാലാവസ്ഥയും എന്ന പ്രമേയത്തിനു കീഴിലാണ് ഈ വർഷത്തെ ലോക പൈതൃക ദിനം ആ ചരിക്കുന്നത്.

യുനെസ്കോയുടെ പട്ടികയിലെ 10 ലോക പൈതൃക കേന്ദ്രങ്ങൾ ഇവയാണ്:


Full View

താജ് മഹൽ, ഇന്ത്യ

ലോകാത്ഭുതങ്ങളിലൊന്നും സ്നേഹത്തിന്റെ പ്രതീകവുമാണ് ഈ മാർബിൾ ശവകുടീരം. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിന്റെ ഓർമക്കായാണ് താജ് മഹൽ പണിതത്.

Full View

അങ്കോർ വാട്ട്, കംബോഡിയ

കംബോഡിയയിലെ ഏറ്റവും പ്രശസ്തമായ പുരാതന ക്ഷേത്ര സ്ഥലമാണിത്. ഒമ്പതാം നൂറ്റാണ്ടു മുതൽ 15ാം നൂറ്റാണ്ടു വരെയുള്ള ഖമർ സാമ്രാജ്യത്തിന്റെ വിവിധ തലസ്ഥാനങ്ങളിൽ നിന്നുള്ള ശ്രദ്ധേയമായ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്.


Full View

പെട്ര, ജോർദാൻ

ക്ഷേത്രങ്ങളുടെയും സ്മാരകങ്ങളുടെയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും മനോഹരമായ പാറകളാലുള്ള വാസ്തുവിദ്യയും നൂതനമായ ജലസംഭരണ ​​സംവിധാനവും പെട്രയെ പ്രശസ്തമാക്കുന്നു.

Full View

റാപ നുയി നാഷണൽ പാർക്ക്, ചിലെ

ഈസ്റ്റർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന റാപാ നുയി ദേശീയോദ്യാനം, റാപ നൂയി സംസ്കാരത്തിന്റെയും അതിന്റെ പുരാതന പാരമ്പര്യങ്ങളുടെയും പൈതൃകത്തിന്‍റെയും അടയാളമാണ്. ഇത് ഒരു സംരക്ഷിത ചിലിയൻ വന്യജീവി മേഖലയാണ്

Full View

മാച്ചു പിച്ചു, പെറു

പെറുവിലെ ആൻഡീസ് പർവതനിരകളിലാണ് മാച്ചു പിച്ചു സ്ഥിതിചെയ്യുന്നത്. ഇത് ഇൻക സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ നിർമിതികളിലൊന്നായി കണക്കാക്കപ്പെടുന്നു.

Full View

ഓൾഡ് ഹവാന, ക്യൂബ

1519ൽ സ്ഥാപിതമായ, ഓൾഡ് ഹവാനയിലെ സംരക്ഷിത കോട്ടകളുടെ വിപുലമായ സംവിധാനം ഇപ്പോൾ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമാണ്.

Full View

ഗിസ പിരമിഡുകൾ, ഈജിപ്ത്

ലോകാത്ഭുതങ്ങളിലൊന്നാണ് ഗിസയിലെ പിരമിഡുകൾ. ഈ അവിശ്വസനീയമായ ശവകുടീരങ്ങൾ ഈജിപ്ത് ലോകത്തിലെ ഏറ്റവും ശക്തമായ നാഗരികതകളിലൊന്നായ കാലത്ത് നിർമിച്ചതാണ്. ഗിസ പിരമിഡുകൾ അതിന്‍റെ 80 ശതമാനം പൂർണതയോടെ സംരക്ഷിക്കപ്പെടുന്നു.

Full View

ജറുസലേം ഓൾഡ് സിറ്റിയും കൊത്തളങ്ങളും, ഇസ്രയേൽ

പടിഞ്ഞാറൻ മതിൽ, അതുല്യമായ ചന്തകൾ, വിചിത്രമായ ഇടവഴികൾ എന്നിങ്ങനെയുള്ള അസാധാരണമായ ദൃശ്യങ്ങളാൽ സമ്പന്നമാണ് ജറുസലേം ഓൾഡ് സിറ്റി. ഈ വിശുദ്ധ നഗരം ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ലോക പൈതൃക നഗരങ്ങളിൽ ഒന്നാണെന്നതിൽ അതിശയിക്കാനില്ല.

Full View

അക്രോപോളിസ് ഓഫ് ഏഥൻസ്, ഗ്രീസ്

പ്രധാന ചരിത്രപരമായ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുള്ള പുരാതന കോട്ടയാണിത്. ഏഥൻസ് നഗരത്തിന് മുകളിലുള്ള പാറക്കെട്ടുകളിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ശ്രദ്ധേയവും സമ്പൂർണ്ണവുമായ പുരാതന ഗ്രീക്ക് സ്മാരക സമുച്ചയമാണിത്.

Full View

സിൻക്യൂ ടെറെ, ഇറ്റലി

സിൻക്യൂ ടെറെയുടെ പഴയ അഞ്ച് തീരദേശ ഗ്രാമങ്ങളുടെ തനതായ ചരിത്രവും സ്വഭാവവും ലോകത്തിലെ ഏറ്റവും മനോഹരമായ ചരിത്ര സ്ഥലങ്ങളിൽ ഒന്നായി ഇതിനെ മാറ്റുന്നു. ദുർഘടമായ ഇറ്റാലിയൻ റിവിയേര തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കടൽത്തീര ഗ്രാമങ്ങളുടെ ഒരു നിരയാണിത്. 

Tags:    
News Summary - In Pics, 10 Must-see UNESCO World Heritage Sites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.