സാംസ്കാരിക തലസ്ഥാനമെന്ന സ്ഥാനത്തിന് അർഹമായ ജില്ലയാണ് മലപ്പുറം. തുഞ്ചത്തെഴുത്തച്ഛന്റെയും മേൽപ്പത്തൂരിന്റെയും പൂന്താനത്തിന്റെയും മഹാകവി മോയിൻകുട്ടി വൈദ്യരുടെയും ഇടശ്ശേരി ഗോവിന്ദൻ നായരുടെയും ഉറൂബിന്റെയും അക്കിത്തത്തിന്റെയും ചെറുകാടിന്റെ നന്തനാരുടെയും ജന്മംകൊണ്ട് അനുഗ്രഹീതമായ മലപ്പുറം ജില്ല, സാംസ്കാരിക തലസ്ഥാനം അല്ലാതാവുന്നത് എങ്ങനെ.
പുത്തൻ സംസ്കാരത്തിന്റെ ഒഴുക്കിൽപ്പെട്ടാലും ഗ്രാമീണതയും മനുഷ്യപ്പറ്റും സാഹോദര്യവും കൈവിടാത്ത മനുഷ്യരുടെ ജില്ല. സ്വന്തംമതത്തിൽ വിശ്വസിക്കുമ്പോഴും മറ്റുള്ളവരുടെ മതങ്ങളെയും വിശ്വാസങ്ങളെയും മാനിക്കുന്നവർ. കളങ്കലേശമെന്യേ, ചിരിക്കാനുള്ള സിദ്ധി കൈമോശം വരാതെ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നവർ. ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലുമെല്ലാം എളിമയുടെ മുദ്രപതിച്ചവർ. കലാ-സാംസ്കാരിക പ്രവർത്തനങ്ങളെ അതിരറ്റ് പ്രോത്സാഹിപ്പിക്കുന്നവർ.
48 വർഷംമുമ്പ് ജോലിയുടെ ഭാഗമായി എത്തിയ എനിക്ക് മലപ്പുറം പോറ്റമ്മയും മണമ്പൂർ ഗ്രാമം പെറ്റമ്മയുമാണ്. ‘ഇന്ന്’ എന്ന എന്റെ ഇൻലന്റ് മാസിക 500ാം ലക്കത്തിൽ എത്തിയതും ഞാൻ അധ്യക്ഷനായ രശ്മി ഫിലിം സൊസൈറ്റി 50ാം വർഷത്തിലെത്തിയതും മലപ്പുറത്തെ ജനങ്ങളുടെ പ്രോത്സാഹനത്തിന്റെ പ്രതീകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.