അഭിനയ ചക്രവർത്തി മധുവിന് ദേവരാജൻ മാസ്റ്റർ പുരസ്കാരം നൽകി

തിരുവനന്തപുരം: മലയാള സിനിമ യിലെ സമഗ്ര സംഭാവന യ്‌ക്കു പരവൂർ സംഗീത സഭ ഏർപ്പെടുത്തിയ പ്രഥമ ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരം നടൻ മധുവിന് നൽകി. കണ്ണമ്മൂലയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ ശ്രീകുമാരൻ തമ്പി പുരസ്കാരം മധുവിന് സമർപ്പിച്ചു.

കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശിൽപ്പം, പ്രശസ്തിപത്രം എന്നിവ ഉൾപ്പെട്ടതാണ് പുരസ്കാരം. സംഗീത നിരൂപകൻ രവി മേനോൻ, പരവൂർ സംഗീത സഭാ ഭാരവാഹികളായ ബിജു. എം. എസ്,, മാങ്കുളം രാജേഷ്, എസ്.മണിക്കുട്ടൻ, ലേഖ, ജയ , അജയൻ പി. ജി തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Abhinaya Chakraborty Madhu was given Master Award by Devarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.