പാലക്കാട്: മഹാകവി അക്കിത്തത്തിന്റെ സ്മരണക്കായി തപസ്യ കലാസാഹിത്യ വേദി ഏര്‍പ്പെടുത്തിയ പുരസ്കാരം സാഹിത്യ നിരൂപകന് കെ.പി. ശങ്കരന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഡിസംബര്‍ 17ന് വൈകീട്ട് നാലിന് പാലക്കാട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നിരൂപണ രംഗത്ത് കെ.പി. ശങ്കരന് നല്കിയ സമഗ്ര സംഭാവനകള്‍ വിലയിരുത്തിയാണ് പുരസ്കാരം. വാർത്തസമ്മേളനത്തില്‍ തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രഫ. പി.ജി. ഹരിദാസ്, സംസ്ഥാന ജന. സെക്രട്ടറി കെ.ടി. രാമചന്ദ്രന്, സംസ്ഥാന സമിതി അംഗം പി.ഇ. മേനോന്, ജില്ല പ്രസിഡന്റ് എ.വി. വാസുദേവന്‍ പോറ്റി, ജില്ല സെക്രട്ടറി ഹരിഹരനുണ്ണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.