'കഴിവ്​ പാരമ്പര്യമാണ്'​ വിസ്​മയ മോഹൻലാലിന്​ 'ബിഗ്​ ബി'യുടെ അഭിനന്ദനം

മോഹൻലാലി​െൻറ മകൾ വിസ്​മയക്ക്​ അഭിനന്ദനവുമായി ഇന്ത്യൻ സിനിമയുടെ ബിഗ്​ ബി അമിതാഭ്​ ബച്ചൻ. വിസ്​മയ എഴുതിയ 'ഗ്രെയിൻസ്​ ഓഫ് സ്റ്റാര്‍ഡസ്റ്റ്'​ എന്ന പുസ്​തകം വായിച്ചതിന്​ പിന്നാലെയാണ്​ അദ്ദേഹം ത​െൻറ സമൂഹമാധ്യമ പേജുകളിൽ പ്രശംസയുമായി എത്തിയത്​. 'ഞാൻ ഒരുപാട്​ ആരാധിക്കുന്ന മലയാളത്തി​െൻറ സൂപ്പർ സ്റ്റാർ മോഹൻലാൽ അദ്ദേഹത്തി​െൻറ മകൾ വിസ്​മയ ചിത്രീകരിച്ചതും എഴുതിയതുമായ 'ഗ്രെയിൻസ്​ ഒാഫ്​ സ്റ്റാർഡസ്റ്റ്' എന്ന പുസ്​തകം എനിക്ക്​ അയച്ചു തന്നു. കവിതകളുടേയും ചിത്രങ്ങളുടേയും സർഗാത്മകമായ ഒരു യാത്രയായിരുന്നു ആ പുസ്​തകം. കഴിവ്​ പാരമ്പര്യമാണ്​. എ​െൻറ എല്ലാവിധ ആശംസകളും. -ബച്ചൻ കുറിച്ചു.

ത​െൻറ പ്രിയപ്പെട്ട നട​െൻറ അഭിനന്ദനത്തിന്​ നടൻ മോഹൻലാൽ നന്ദിയറിയിക്കുകയും ചെയ്​തിട്ടുണ്ട്​. 'ഒരു ഇതിഹാസത്തി​െൻറ അഭിനന്ദന വാക്കുകൾ മായയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അഭിനന്ദനവും അനുഗ്രഹവുമാണ്! എന്നെ സംബന്ധിച്ചിടത്തോളം ഒരു പിതാവെന്ന നിലയിൽ അഭിമാനകരമായ നിമിഷമാണിത്​'. - ത​െൻറ കൂടെ രണ്ട്​ ചിത്രങ്ങളിൽ അഭിനയിച്ച ബച്ചന്​ നന്ദിയായി ലാൽ കുറിച്ചു. നേരത്തെ നടൻ ദുൽഖർ സൽമാനും പുതിയ പുസ്​തകം വായിച്ച്​ വിസ്​മയയെ അഭിനന്ദിച്ച്​ രംഗത്തെത്തിയിരുന്നു. 

FB 2853 -എന്റെ എല്ലാ വിധ ഭാവുകങ്ങളും

enṟe ellā vidha bhāvukaṅṅaḷuṁ

🌹🙏

MohanLal , superstar pf Malayalam Cinema and one...

Posted by Amitabh Bachchan on Monday, 22 February 2021

Tags:    
News Summary - Amitabh Bachchan praises mohanlals daughter vismaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.