സ്ത്രീ മനസ്സിന്റെ അന്തഃസംഘർഷങ്ങളും നഗരവത്കൃത സ്ത്രീജീവിതത്തിന്റെ സങ്കീർണതകളുമെല്ലാം പ്രമേയമാക്കി വായനക്കാരെ വിസ്മയിപ്പിച്ച ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാരിയാണ് അനിത ദേശായ്. പത്തു വർഷത്തെ ഇടവേളക്കുശേഷം പുതിയ നോവലുമായി എത്തിയിരിക്കുകയാണ് 86കാരിയായ അനിത ദേശായ്. ‘റോസാരിറ്റ’ എന്ന് പേരു നൽകിയിരിക്കുന്ന കുഞ്ഞുനോവൽ അടുത്ത ദിവസം മുതൽ വിപണിയിൽ ലഭ്യമാകും. പാൻമാക്മില്ലൻ ഇന്ത്യയാണ് പ്രസാധകർ.
പതിവുപോലെ വിവാഹം, മാതൃത്വം, അതിന്റെ സങ്കീർണതകൾ എന്നിവയൊക്കെത്തന്നെയാണ് 96 പേജ് മാത്രമുള്ള നോവലിലും കടന്നുവരുന്നത്. മറ്റു പല രചനകളിലുമെന്നപോലെ, ഈ നോവലിലും മെക്സികോയുടെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ടുപോകുന്നത്. ബുക്കർ പുരസ്കാര ജേതാവ് കിരൺ ദേശായിയുടെ മാതാവാണ് അനിത. 2014ൽ പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.