മധു ആലപ്പടമ്പ്

അരൂര്‍ പത്മനാഭന്‍ കവിതപുരസ്‌കാരം മധു ആലപ്പടമ്പിന്

ആയഞ്ചേരി: ബഹുമുഖപ്രതിഭയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അരൂര്‍ പത്മനാഭന്റെ സ്മരണക്കായി സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കവിതപുരസ്‌കാരത്തിന് മധു ആലപ്പടമ്പ് അര്‍ഹനായി. 10,001 രൂപയും പ്രശസ്തിപത്രവുമാണ് നല്‍കുക. രാത്രിവണ്ടി എന്ന കവിതസമാഹാരത്തിനാണ് അവാര്‍ഡ്. പി.പി. ശ്രീധരനുണ്ണി, മനയത്ത് അപ്പുണ്ണി, ആര്യാഗോപി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. 28ന് അരൂരില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ പി.പി. ശ്രീധരനുണ്ണി പുരസ്‌കാരം സമ്മാനിക്കും. മാധ്യമപ്രവർത്തകൻ അനൂപ് അനന്തന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. 

Tags:    
News Summary - Aroor Padmanabhan Poetry Award Madhu Alappadamp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.