അരുന്ധതി റോയിക്ക് ഇന്ന് 62 വയസ്

അരുന്ധതി റോയിക്കിന്ന് 62 വയസി​െൻറ ചെറുപ്പം. മാന്‍ ബുക്കര്‍ പുരസ്കാരത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയായ അരുന്ധതി റോയി 1961 നവംബര്‍ 24-ന് മേഘാലയയിലെ ഷില്ലോങ്ങിലാണ് ജനിച്ചത്. മാതാവ് കോട്ടയം, അയ്മനം സ്വദേശിനി മേരി റോയും പിതാവ് ഒരു ബംഗാളി പ്ലാൻററുമായിരുന്നു. ബാല്യകാലം കേരളത്തില്‍ ചിലവഴിച്ചു. പഠനത്തിനു ശേഷം ആര്‍കിടെക്റ്റ്, എയ്‌റോബിക് പരിശീലക എന്നീ നിലകളില്‍ ജോലി ചെയ്തു.

ദി ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്‌സ് എന്ന കൃതിക്കാണ് 1998-ലെ ബുക്കര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക് ലഭിച്ചത്. കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയാണ് നോവല്‍ രചിച്ചിരിക്കുന്നത്. പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളില്‍ തന്നെ 350,000ത്തിലധികം പ്രതികള്‍ വിറ്റഴിഞ്ഞ നോവല്‍ 24 ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്ന പേരില്‍ പുസ്തകം മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവര്‍ത്തക കൂടിയാണ് അരുന്ധതി റോയി. ഇന്ത്യയിലെ ജനകീയ ഇടപെടലുകളോടെ നടന്ന നിരവധി സമരങ്ങളില്‍ ക്രിയാത്മകസാന്നിദ്ധ്യമായി അരുന്ധതി റോയ് തുടരുന്നു.

Tags:    
News Summary - Arundhati Roy turns 53 today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT