ആറ്റുമാലി കവിതാ പുരസ്കാരം ബിജു റോക്കിക്ക് എസ്. ഹരീഷ് സമ്മാനിച്ചു

വിയും സംഗീതജ്ഞനുമായിരുന്ന ബിനു എം. പള്ളിപ്പാടിന്റെ സ്മരണയ്ക്കായി പള്ളിപ്പാട് കോറം ഫോർ പോസിറ്റീവ് ഏർപ്പെടുത്തിയ ആറ്റുമാലി കവിതാ പുരസ്കാരം ബിജു റോക്കിക്ക് എഴുത്തുകാരനായ എസ്. ഹരീഷ് സമ്മാനിച്ചു.

10001 രൂപയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്കാരം. ഡോ. അജു കെ. നാരായണന്റെ അധ്യക്ഷതയിൽ പള്ളിപ്പാട് ഗവ.എൽ.പി.സ്കൂളിൽ ചേർന്ന യോഗത്തിൽ കവിയായ എം. ആർ. രേണുകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. അനിഷ് ഗോപാൽ, പാർത്ഥസാരഥി വർമ്മ, സി.ജി.സന്തോഷ്, രതീഷ് പാണ്ടനാട്, ഭദ്രൻ, ഷിബു എം.ഡി. എന്നിവർ സംസാരിച്ചു. ബിനു എം. പള്ളിപ്പാടിന്റെ കവിതകളുടെ അവതരണവും നടന്നു.

കുരീപ്പുഴ ശ്രീകുമാർ ചെയർമാനും എം. ആർ. രേണുകുമാർ, ഡോ. അജു കെ. നാരായണൻ എന്നിവർ അംഗങ്ങളുമായുള്ള ജൂറി കമ്മിറ്റിയാണ് ബിജു റോക്കിയുടെ 'ബൈപോളാർ കരടി' എന്ന കവിതാ സമാഹാരം പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തത്.

Tags:    
News Summary - Attumali award distributed winner bijurocky

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.