പ്രഥമ ആറ്റുമാലി കവിത പുരസ്കാരം ബിജു റോക്കിയുടെ ‘ബൈപോളാർ കരടി’ക്ക്

കോട്ടയം: പ്രഥമ ആറ്റുമാലി കവിത പുരസ്കാരം ബിജു റോക്കിയുടെ കാവ്യ സമാഹാരം ‘ബൈപോളാർ കരടി’ക്ക്. ബിനു എം. പള്ളിപ്പാടിന്‍റെ സ്മരണക്ക് പള്ളിപ്പാട് കോറം ഫോർ പോസിറ്റീവ് ആണ് പുരസ്കാരം ഏർപ്പെടുത്തിയത്.

10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ 22 ശനിയാഴ്ച വൈകിട്ട് മൂന്നിന് കഥാകൃത്ത് എസ്. ഹരീഷ് സമ്മാനിക്കും. പള്ളിപ്പാട് നടുവട്ടം ഗവ. എൽ.പി സ്കൂളിലാണ് ചടങ്ങ് നടക്കുക.

കുരീപ്പുഴ ശ്രീകുമാർ ചെയർമാനും എം.ആർ രേണു കുമാർ, ഡോ. അജു കെ. നാരായണൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്ത്.

Tags:    
News Summary - Biju Rocky's 'Bipolar Karadi' won the first Attumali Poetry Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.