യൂനിവേഴ്സൽ ബുക്ക് ഓഫ് റെ​േക്കാഡ്​സി​െൻറ സാക്ഷ്യപത്രം ​െഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ബിന്നി സാഹിതിക്ക് സമർപ്പിക്കുന്നു

പുസ്തകത്തെ സ്നേഹിച്ച് ദേശീയ റെ​േക്കാഡിൽ ഇടം നേടി ബിന്നി സാഹിതി

തിരുവനന്തപുരം: പുസ്തകങ്ങളെ സ്നേഹിച്ച് ബുക്ക് ഓഫ് റെ​േക്കാഡിൽ ഇടം നേടി ഒരധ്യാപകൻ. യൂനിവേഴ്സൽ ബുക്ക് ഓഫ് റെ​േക്കാഡിലാണ് പട്ടം സെൻറ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര അധ്യാപകനായ ബിന്നി സാഹിതി ഇടംപിടിച്ചത്​.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുസ്തകം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച അധ്യാപകൻ എന്ന നിലയിലാണ് ബിന്നി സാഹിതി ദേശീയ റെ​േക്കാഡ്​സിൽ ഇടം നേടിയതെന്ന് യൂനിവേഴ്സൽ ബുക്​സ്​ ഓഫ് റെ​േക്കാഡ്​ ചീഫ് എഡിറ്റർ സുനിൽ ജോസഫ് പറഞ്ഞു.

ദേശീയ ബുക്ക് ഓഫ് റെ​േക്കാഡ്​ ​െഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിച്ചു. മുൻ കൊല്ലം ജില്ല പഞ്ചായത്ത് അധ്യക്ഷ കെ. ദേവകി അധ്യക്ഷത വഹിച്ചു.

Tags:    
News Summary - book lover Binny Sahithi got a place in universal book of records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT