വായനശാലക്ക് സുധാകരൻ വക 10,000 രൂപയുടെ പുസ്തകങ്ങൾ

ആലപ്പുഴ: കളർകോട് നവതരംഗിണി വായനശാലക്ക് മുൻ മന്ത്രി ജി. സുധാകരൻ 10,000 രൂപയുടെ പുസ്തകങ്ങൾ നൽകും. വായനശാലയുടെ ഉദ്ഘാടനവും കെ.എൻ. പണിക്കർ അനുസ്മരണവും അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനശാല പ്രസിഡന്‍റ് ടി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത സതീശൻ, പഞ്ചായത്ത് അംഗം ഗീത കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ജോയന്‍റ് സെക്രട്ടറി ചന്തു മോഹൻ സ്വാഗതവും മുൻ പ്രസിഡന്‍റ് എ.ടി. സുഭാഷ് ബാബു നന്ദിയും പറഞ്ഞു.

Tags:    
News Summary - Books worth Rs. 10,000 by Sudhakaran for the library

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.