തിരുവനന്തപുരം: യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധം സാഹിത്യ മോഷണ പരിശോധന (േപ്ലജിയറിസം) നടത്തിയ രേഖ ശേഖരിക്കാൻ രജിസ്ട്രാർക്ക് കേരള സർവകലാശാല വൈസ് ചാന്‍സലർ നിർദേശം നൽകി. േപ്ലജിയറിസം പരിശോധനക്ക് ശേഷമേ പിഎച്ച്.ഡി പ്രബന്ധം സമർപ്പിക്കാൻ പാടുള്ളൂ. പിഎച്ച്.ഡി നൽകുന്നതിന്‍റെ മുന്നോടിയായി നടന്ന ഓപൺ ഡിഫൻസിന്‍റെ റിപ്പോർട്ടും പ്രബന്ധം മൂല്യനിർണയ റിപ്പോർട്ടും ശേഖരിക്കാൻ വി.സി നിർദേശം നൽകി. ഗവേഷണത്തിന് മേൽനോട്ടം വഹിച്ച ഗൈഡ് ഡോ.പി.പി. അജയകുമാറിനോട് വിശദീകരണംതേടി. നേരത്തെ പ്രശ്നത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലറിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണ് ഗൈഡിൽനിന്ന് വിശദീകരണം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.