ദലിത് സാഹിത്യ അക്കാദമി ദേശീയ പുരസ്കാരം ഭാരതീയ ദലിത് സാഹിത്യ അക്കാദമി ദേശീയ പ്രസിഡന്റ് എസ്.പി. സുമനാക്ഷറിൽനിന്ന് എം. വിജില സ്വീകരിക്കുന്നു
ചേലേമ്പ്ര: നൃത്താധ്യാപികയായ എം. വിജിലക്ക് ഭാരതീയ ദലിത് സാഹിത്യ അക്കാദമി ഫെലോഷിപ്. സാമൂഹികസേവനത്തിലും സാഹിത്യത്തിലും പുറമെ ഇന്ത്യയിലും വിദേശത്തുമുള്ള പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിനായി നൽകിയ മഹത്തായ സംഭാവനകൾ അംഗീകരിച്ചാണ് അവാർഡ്.
24 വർഷമായി നാട്യാഞ്ജലി സ്കൂൾ ഓഫ് ഡാൻസ് എന്ന സ്ഥാപനത്തിലൂടെ സാമൂഹികപ്രസക്തിയുള്ള നിരവധി വിഷയങ്ങളെ ആസ്പദമാക്കി നൃത്തശിൽപങ്ങൾ അരങ്ങിലെത്തിച്ചിരുന്നു. കഴിഞ്ഞദിവസം ന്യൂഡൽഹിയിൽ പഞ്ചശീൽ ആശ്രമത്തിലെ അംബേദ്കർ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഭാരതീയ ദലിത് സാഹിത്യ അക്കാദമി ദേശീയ പ്രസിഡന്റ് എസ്.പി. സുമനാക്ഷർ വിജിലക്ക് പുരസ്കാരം സമ്മാനിച്ചു.
നർത്തകിയും കലാകാരന്മാരുടെ സംഘടനയായ ‘നന്മ’യുടെ വനിതവിഭാഗമായ സർഗ-വനിതയുടെ ജില്ല സെക്രട്ടറികൂടിയാണ്. ഐക്കരപ്പടി പള്ളിക്കൽ കിഴക്കേതൊടി നീലിയാട്ടിൽ സുധീഷിന്റെ ഭാര്യയാണ്. മകൾ: നന്ദന.
നാട്യാഞ്ജലി നൃത്തവിദ്യാലയം ഉടമയാണ്. നാട്യാചാര്യൻ കലാക്ഷേത്ര സുദർശൻ കുമാറിന്റെ ശിഷ്യയായ വിജിലക്ക് ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ നാട്യകലാരത്നം പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.