തിരുവനന്തപുരം; തലസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ തീയറ്ററുകൾക്ക് പുറമെ സിറ്റി സർക്കുലർ ബസുകളിലും ഹൗസ് ഫുൾ. കെ.എസ്.ആർ.ടി.സി. സിറ്റി സർക്കുലർ സർവീസുകൾ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനം നടക്കുന്ന പ്രധാന തീയറ്ററുകൾ സ്ഥിതി ചെയ്യുന്നതിനാൽ ഡെലിഗേറ്റുകൾ കൂടുതൽ ആശ്രയിക്കുന്നതും ഈ സർവീസുകളെയാണ്.
നിശ്ചിത ഇടവേളകളിൽ ഈ റൂട്ടുകളിലെല്ലാം സിറ്റി സർക്കുലർ സർവീസുകളുടെ സർവീസ് ഉണ്ട്. ഒരു ട്രിപ്പിൽ പൂർണമായി യാത്ര ചെയ്യുന്നതിന് ഈ ബസുകളിൽ 10 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. 12 മണിക്കൂർ പരിധിയില്ലാത്ത യാത്ര നടത്തുന്നതിന് 30 രൂപ മാത്രം ചിലവാകുന്ന " ടുഡേ" ടിക്കറ്റ് എടുത്താൽ എല്ലാ തീയറ്ററുകളിലേക്കും യാത്ര ചെയ്യാൻ സാധിക്കും.
50 രൂപ മുടക്കി "ഗുഡ് ഡേ" ടിക്കറ്റെടുത്താൽ 24 മണിക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. ഈ രണ്ടു ടിക്കറ്റും സിറ്റി സർക്കുലർ ബസുകളിൽ തന്നെ ലഭിക്കുന്നതാണ്. ഫെസ്റ്റിവൽ പ്രദർശന സമയമായ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ സിറ്റി സർക്കുലർ സർവീസുകൾ ഡെലിഗേറ്റുകൾക്ക് ലഭ്യമാക്കും.
ഇതു കൂടാതെ കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലും ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് 2 ഇലക്ട്രിക് ബസുകൾ നിശാഗന്ധി - ടാഗോർ തീയറ്റർ - കലാഭവൻ തീയറ്റർ - ന്യൂ തീയറ്റർ - കൈരളി, നിള, ശ്രീ - ഏരീസ് പ്ലക്സ് - അജന്ത തീയറ്റർ - പത്മനാഭ തീയറ്റർ റൂട്ടിൽ ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനുമായി സൗജന്യമായി സർവീസ് നടത്തി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.