തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ പ്രഫഷനല്‍ നാടക മത്സരത്തിന് തിങ്കളാഴ്ച തിരശ്ശീല ഉയരും. കോവിഡ് മഹാമാരി കാരണം ആളുംആരവവുമില്ലാതെ ഒഴിഞ്ഞുകിടന്ന കെ.ടി. മുഹമ്മദ് സ്മാരക തിയറ്റര്‍ കാണികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. 2020 ജനുവരിയിലാണ് ഇവിടെ ഒടുവിൽ അന്താരാഷ്ട്ര നാടകോത്സവം നടന്നത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും തൃശൂരിലേക്ക് ഞായറാഴ്ച വൈകീട്ടോടെ തന്നെ നാടകപ്രേമികള്‍ എത്തിത്തുടങ്ങി.
കോവിഡ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ അക്കാദമി പാസ് അനുവദിച്ച 250 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. തിയറ്ററിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ്വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റും ശരീരോഷ്മാവും പരിശോധിക്കും. രോഗവ്യപനത്തില്നിന്നും പൂർണമായി പുറത്തുകടക്കാത്തതിനാല്‍ ആരോഗ്യ സുരക്ഷക്ക് ഊന്നല്‍ നല്‍കിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് അക്കാദമി സെക്രട്ടറി പ്രഭാകരന് പഴശ്ശി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 9.30ന് അക്കാദമി ചെയര്പേഴ്സൻ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്മാന് സേവ്യർ പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും. 'പുസ്തകക്കാലം-നൂറ് ദിനം: നൂറ് പുസ്തകം' പദ്ധതിയുടെ ഭാഗമായി അക്കാദമി പുറത്തിറക്കിയ എട്ട് പുസ്തകങ്ങള്‍ നാടകകൃത്ത് പി.വി.കെ. പനയാലിന് നല്കി എഴുത്തുകാരന് അശോകന് ചരുവില്‍ പ്രകാശനം ചെയ്യും. രാവിലെ പത്തിന് കൊച്ചിന് ചന്ദ്രകാന്തത്തിെൻറ അന്നവും വൈകീട്ട് അഞ്ചിന് കാളിദാസ കലാകേന്ദ്രത്തിെൻറ അമ്മയും അരങ്ങേറും. ഒക്ടോബര്‍ 29 വരെ ദിവസവും രണ്ട് വീതം നാടകങ്ങളാണ് അവതരിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.