ഡമ്മി - കവിത

പ്രമോദ് കുറ്റിയിൽ എഴുതിയ കവിത ഡമ്മി

അവൾ
സുമംഗലിയായ് വന്നു.
കിടപ്പറയിൽ
ആദ്യ രാത്രി
അവൾ കാമമോഹിനിയായ് നിന്നു .
തുളസിക്കതിർ ചൂടിയ
അവളുടെ മുടിയിഴകളിലൂടെ
പ്രേമപരിലാളന നടത്തി.
പെട്ടെന്ന്
അവളുടെ
കേശഭാരം ഊർന്നു വീണു.
പ്രണയം
ഇതൾ വിരിയിച്ച
അവളുടെ കണ്ണുകൾ
ഞാൻ കൈകളിലെടുത്തു.
കോംട്രസ്റ്റിന്റെ അടയാളം ഞാൻ കണ്ടു.
അവളുടെ കവിളിൽ ഞാൻ ഉമ്മ വച്ചു.
മുഖം അവൾ
അഴിച്ചെടുത്തു.
പ്രണയം
ചുരത്തുന്ന അവളുടെ ചുണ്ടുകൾ
അടർന്നു വീണു.
പിന്നെ
അവളുടെ പാൽ ചുരത്തേണ്ട
സ്തനങ്ങൾ
എന്റെ കൈകളിൽ
വീണുടഞ്ഞു.
അരക്കെട്ട്
പടവിടിഞ്ഞ കുളം പോലെ
പെട്ടെന്ന്
അവൾ കാന്തിക സ്പർശത്താൽ
ചാരമായ് മാറി.
എന്റെ മുന്നിൽ ഒരു ഡമ്മി
ഉയർന്നു വന്നു.
പിന്നെ .
എത്രയെത്ര ഡമ്മികൾ
എന്റെ മുന്നിൽ
ഡമ്മികൾ മാത്രം
ഡമ്മികൾ മാത്രം

Tags:    
News Summary - Dummy poem written by Pramod Kuttiyill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT