ബി​നോ​യ് വി​ശ്വം

ഇ. ഗോപാലകൃഷ്ണ മേനോൻ പുരസ്കാരം ബിനോയ് വിശ്വം എം.പിക്ക്

കൊടുങ്ങല്ലൂർ: എ.ഐ.ടി.യു.സി ദേശീയ പ്രസിഡന്റും സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ജെ. ചിത്തരഞ്ജന്റെ സ്മരണാർഥം പ്രവർത്തിക്കുന്ന ചിത്തരഞ്ജൻ ഫൗണ്ടേഷൻ ഇ. ഗോപാലകൃഷ്ണ മേനോന്റെ നാമേധയത്തിൽ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ പുരസ്കാരത്തിന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

ഈ മാസം 24ന് വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഹാളിൽ നടക്കുന്ന പൊതുസമ്മേളത്തിൽ മന്ത്രി കെ. രാജൻ പുരസ്കാര സമർപ്പണം നടത്തും. ജെ. ചിത്തരഞ്ജൻ ഫൗണ്ടേഷൻ ചെയർമാൻ കെ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. 

Tags:    
News Summary - E Gopalakrishna Menon award to Benoy Vishwam MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.