ന്യൂഡൽഹി: സാഹിത്യ വിമർശകൻ ഇ.വി. രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘മലയാള നോവലിന്റെ ദേശ കാലങ്ങൾ’ എന്ന കൃതിയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മാർച്ച് 12ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സാഹിത്യ അക്കാദമി വ്യക്തമാക്കി. കവിത, നോവൽ, ചെറുകഥകൾ, സാഹിത്യ വിമർശനം, ലേഖനങ്ങൾ എന്നി വിഭാഗത്തിലാണ് പുരസ്കാരങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത്. സാഹിത്യ വിമർശനത്തിൽ മാത്രമാണ് ഇക്കുറി കേരളത്തിന് പുരസ്കാരമുള്ളത്.
ഇന്ത്യൻ നോവൽ പശ്ചാത്തലത്തിൽ മലയാള നോവലുകളെ മുൻനിർത്തിയുള്ള സമഗ്രമായ പഠനമാണ് മലയാള നോവലിന്റെ ദേശ കാലങ്ങൾ എന്ന കൃതി. നിരവധി ലേഖനങ്ങളും പുസ്തകങ്ങളും ഇ.വി. രാമകൃഷ്ണൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.