'എന്ത്, എനിക്ക് പോകാൻ പറ്റില്ലെന്നോ?' വായനാദിനത്തിൽ ഒരു പുതിയ മഞ്ജുവിനെ കണ്ട് ഞെട്ടി ആരാധകർ


വായനാദിനത്തില്‍ ആരാധകർക്ക് പുതിയ സർപ്രൈസ് നൽകിക്കൊണ്ട് എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. 'എന്ത്! വായനാദിനത്തില്‍ എനിക്ക് വായനശാലയില്‍ പോകാന്‍ പറ്റില്ലെന്നോ? ആ കുഴപ്പമില്ല, എനിക്ക് വേണ്ടി ഒരു വായനശാലയങ്ങ് വരച്ചുണ്ടാക്കാന്‍ നോക്കാം,' ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജു ഫേസ്ബുക്കിലെഴുതി.

വീട്ടില്‍ ഒരു വായനശാല വരച്ചുണ്ടാക്കി, അതിന്‍റെ ചിത്രമാണ് മഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. താന്‍ ക്യാന്‍വാസില്‍ വരച്ച ബുക്ക് ഷെല്‍ഫിന്റെ ചിത്രം മഞ്ജു ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. 

നടിയും ഡാൻസറും പാട്ടുകാരിയും മാത്രമല്ല, താൻ നല്ലൊരു ചിത്രകാരി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ഇത്രയധികം മേഖലകളിൽ ഒരാൾക്ക് കഴിവ് തെളിയിക്കാൻ കഴിയുന്നതെങ്ങനെയെന്നാണ് ആരാധകരുടെ ചോദ്യം.

Full View

Tags:    
News Summary - Fans were shocked to see a new Manju on Reading Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.