പ്രഥമ അക്കിത്തം പുരസ്കാരം എം.ടിക്ക്

കോഴിക്കോട്: മഹാകവി അക്കിത്തത്തിന്‍റെ പേരില്‍ തപസ്യ കലാസാഹിത്യ വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. ഒരു ലക്ഷം രൂപയും കീര്‍ത്തി ഫലകവും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. സാഹിത്യ-സാംസ്‌കാരിക മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പ്രഥമ അക്കിത്തം പുരസ്‌കാരം എം.ടിക്ക് നല്‍കുന്നതെന്ന് തപസ്യ രക്ഷാധികാരിയും പുരസ്‌കാര നിര്‍ണയ സമിതി അംഗവുമായ പി. ബാലകൃഷ്ണന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഒക്ടോബറിൽ മഹാകവിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ടു വച്ച് എം.ടിക്ക് പുരസ്കാരം സമര്‍പ്പിക്കും. ആഷാ മേനോന്‍, പി. നാരായണക്കുറുപ്പ്, പി. ബാലകൃഷ്ണന്‍, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ എന്നിവരടങ്ങുന്ന സമിതിയാണ് എം.ടിയുടെ പേര് ഏകകണ്ഠമായി നിര്‍ദേശിച്ചത്. 

Tags:    
News Summary - first akkitham award to mt vasudevan nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.