കാ​നം രാ​ജേ​ന്ദ്ര​ൻ 

ജി സ്മാരക പുരസ്കാരം കാനം രാജേന്ദ്രന്

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവും പ്രഥമ കേരള നിയമസഭയിലെ അംഗവുമായിരുന്ന ജി. കാര്‍ത്തികേയെന്‍റ സ്മരണക്കായി കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജി. കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന ഒമ്പതാമത് ജി സ്മാരക പുരസ്കാരത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അർഹനായി.

രാജാജി മാത്യു തോമസ് (എഡിറ്റര്‍, ജനയുഗം), വി.എസ്. രാജേഷ് (സീനിയര്‍ ന്യൂസ് എഡിറ്റര്‍, കേരളകൗമുദി), ബൈജു ചന്ദ്രന്‍ (ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍) എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 11,111 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഡിസംബര്‍ രണ്ടിന് വൈകീട്ട് അഞ്ചിന് കരുനാഗപ്പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

Tags:    
News Summary - G karthikeyan Memorial Award to Kanam Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.