ബെന്യാമിൻ, ‘ആട് ജീവിതം’ എന്നെഴുതിയ ടീ ഷർട്ടുമായി നജീബും സുഹൃത്തുക്കളും 

‘ഒന്നും ആവശ്യപ്പെടുന്ന ആളല്ല നജീബ്, പക്ഷേ കഴിഞ്ഞ ദിവസം ഒരു ആഗ്രഹം പറഞ്ഞു’ നിറവേറ്റി ബെന്യാമിൻ

കോഴിക്കോട്: ഇന്ന് ആട് ജീവിതം പ്രേക്ഷകർക്ക് മുൻപിലെത്തും. ഇതിനിടെ, കഴിഞ്ഞ ദിവസം ആട് ജീവിതത്തിലെ യാഥാർത്ഥ നായകൻ പറഞ്ഞ ഒരാഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ​സാഹിത്യകാരൻ ബെന്യാമിൻ. അങ്ങനെ ഒന്നും ആവശ്യപ്പെടുന്ന ആളല്ല നജീബ്. പക്ഷേ കഴിഞ്ഞ ദിവസം ഒരു ആഗ്രഹം പറഞ്ഞു.

പടത്തിന്റെ റിലീസ് ദിവസം ഇടാൻ ഞങ്ങൾക്ക് ഒരു സെറ്റ് ടി-ഷേർട്ട് വേണം. ഇന്നലെ അതെത്തിച്ചു. രാത്രി തന്നെ ഫോട്ടോ എടുത്ത് അയക്കുകയും ചെയ്തു. ആ പുഞ്ചിരിക്കുന്ന മുഖം തന്നെയാണ് ഈ ദിവസത്തിന്റെ പ്രത്യേകത. ഇന്ന് ഞങ്ങൾ ഒന്നിച്ച് സിനിമ കാണും. ത​െൻറ ഫേസ് ബുക്ക് പേജിലിട്ട കുറിപ്പിലൂടെയാണ് ​െബന്യാമിനിത് പറയുന്നത്.

കുറിപ്പ് പൂർണരൂപത്തിൽ:

അങ്ങനെ ഒന്നും ആവശ്യപ്പെടുന്ന ആളല്ല നജീബ്. പക്ഷേ കഴിഞ്ഞ ദിവസം ഒരു ആഗ്രഹം പറഞ്ഞു. പടത്തി​െൻറ റിലീസ് ദിവസം ഇടാൻ ഞങ്ങൾക്ക് ഒരു സെറ്റ് ടി-ഷേർട്ട് വേണം. ഇന്നലെ അതെത്തിച്ചു. രാത്രി തന്നെ ഫോട്ടോ എടുത്ത് അയക്കുകയും ചെയ്തു. ആ പുഞ്ചിരിക്കുന്ന മുഖം തന്നെയാണ് ഈ ദിവസത്തിന്റെ പ്രത്യേകത. ❤️

ഇന്ന് ഞങ്ങൾ ഒന്നിച്ച് സിനിമ കാണും. ❤️❤️ ലോകമെമ്പാടും ഏതാണ്ട് രണ്ടായിരത്തോളം സ്ക്രീനുകളിൽ സിനിമ എത്തുകയാണ്. നിങ്ങളുടെ കാഴ്ചയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു ❤️. 

സിനിമ ഇന്ന് പ്രേക്ഷകരിലേക്ക്...

  ബെന്യാമി​െൻറ 'ആടു ജീവിതം': പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസിയാണ് സംവിധാനം ചെയ്തതത്.  എ.ആർ. റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജി​െൻറ നായികയായെത്തുന്നത് അമല പോളാണ്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഇറങ്ങുന്നുണ്ട്. 

Tags:    
News Summary - Goat life to the audience today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.