ഗ്രെയ്‌സ് ബുക്സ് ബുക്സ് പ്രോപഗണ്ട കാമ്പയിന്‍ പ്രഖ്യാപനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചപ്പോള്‍. ഇഖ്ബാല്‍ എരമ്പത്ത്, അശ്‌റഫ് തങ്ങള്‍, അശ്‌റഫ് തൂണേരി, ഇബ്രാഹിം മുഹമ്മദ്, ഷാഫി ഹാജി ഓമച്ചപ്പുഴ, സമദ് കൊടിഞ്ഞി, കെ.എം. ഖലീല്‍ എന്നിവർ സമീപം

ഗ്രെയ്‌സ് ‘ബുക്‌സ് പ്രോപഗണ്ട’ പ്രഖ്യാപനം സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു

മലപ്പുറം: നമ്മുടെ വേരുകളറിയാന്‍ സൂക്ഷ്മ വായന അനിവാര്യമാണെന്നും യുവത വായന ശീലമാക്കുമ്പോള്‍ കൂടുതല്‍ ക്രിയാത്മകവും സര്‍ഗാത്മകവുമായ തലമുറയാണ് വാര്‍ത്തെടുക്കപ്പെടുകയെന്നും മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഗ്രെയ്‌സ് ബുക്സ് നേതൃത്വത്തില്‍ നാല് മാസ കാലയളവില്‍ 'പുസ്തകം തയാര്‍, നിങ്ങള്‍ തയാര്‍ ആണോ' എന്ന 'ബുക്‌സ് പ്രോപഗണ്ട' പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ ഏറ്റവും വലിയ ചാലകശക്തിയായ യുവാക്കളില്‍ മഹാഭൂരിപക്ഷം വിദ്യാര്‍ഥികളാണെന്നും കലാലയങ്ങള്‍ക്കായി പ്രത്യേക പദ്ധതിയുമായാണ് ഗ്രെയ്‌സ് മുന്നോട്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രെയ്‌സ് ബുക്സ് നടത്തുന്ന കാമ്പയിന്‍ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. പാണക്കാട് നടന്ന ചടങ്ങില്‍ ഗ്രെയ്‌സ് എജുക്കേഷനല്‍ അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ എ.പി. ഇബ്രാഹിം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രെയ്‌സ് ജനറല്‍ സെക്രട്ടറി അശ്റഫ് തങ്ങള്‍, ഗ്രെയ്‌സ് അസോസിയേറ്റ് അംഗങ്ങളായ അശ്റഫ് തൂണേരി, കെ.എം. ഖലീല്‍, ഇക്ബാല്‍ എരമ്പത്ത്, അബ്ദുസമദ് കൊടിഞ്ഞി, ഷാഫി ഹാജി ഓമച്ചപ്പുഴ എന്നിവർ സംബന്ധിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലൈബ്രറികള്‍ക്കും 10000 രൂപക്ക് 15000 രൂപയുടെ പുസ്തക കിറ്റുകള്‍ നല്‍കുന്ന പദ്ധതി, അറിവരങ്ങ് വായനാ മത്സരം, 500 രൂപയോ അതില്‍ കൂടുതലോ വില വരുന്ന പുസ്തകങ്ങള്‍ സ്വന്തമാക്കാനാവുന്ന ഗ്രെയ്സ് ആപ്പ് വഴിയുള്ള കാമ്പയിന്‍ എന്നിവയുള്‍പ്പെട്ടതാണ് ബുക്സ് പ്രോപഗണ്ട.

Tags:    
News Summary - GRACE 'BOOKS PROPAGANDA' ANNOUNCEMENT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT