ലണ്ടൻ: മാൻ ബുക്കർ പ്രൈസ് തനിക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്ന് എഴുത്തുകാരി ഗീതാഞ്ജലി ശ്രീ. സാഹിത്യത്തോടും എഴുത്തുകാരിയെന്ന് നിലയ്ക്ക് തനിക്ക് സ്വയമേവയും കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്ന നേട്ടമാണിത്. ടൂംബ് ഓഫ് സാൻഡിന് ലഭിച്ച പുരസ്കാരത്തിന്‍റെ നിറവിൽ സംസാരിക്കുകയായിരുന്ന ഗീതാഞ്ജലി.
ആദ്യമായാണ് ഒരു ഹിന്ദി എഴുത്തുകാരിക്കും ഇന്ത്യൻ ഭാഷയിൽ എഴുതിയ ഒരു സാഹിത്യ സൃഷ്ടിക്കും ബുക്കർ കിട്ടുന്നത്.
പുരസ്കാരത്തെ ഹിന്ദി ഭാഷയ്ക്കും സാഹിത്യത്തിനും ലഭിച്ച അംഗീകാരമായി കാണുന്നുവെന്നു. അംഗീകാരങ്ങൾ ലഭിക്കേണ്ടതായ ധാരാളം സൃഷ്ടികൾ ഹിന്ദിയിലുണ്ടെന്നും ഗീതാഞ്ജലി ഇന്ത്യ ടുഡേയോട് പറഞ്ഞു.
ഹിന്ദിയിൽ എഴുതിയ രേത് സമാധിയെന്ന നോവൽ ടൂംബ് ഓഫ് സാൻഡ് എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ചിത്രകാരിയും എഴുത്തുകാരിയുമായ ഡെയ്സി റോക് വെൽ ആണ്. ഇരുവരും പുരസ്കാരം പങ്കുവെച്ചു.
ഇന്ത്യ-പാക് വിഭജന കാലത്ത് കൗമാരപ്രായത്തിൽ ഇന്ത്യയിലേക്ക് കുടിയേറിയ സ്ത്രീ ദുരന്ത ഓർമകളുമായി 80ാം വയസ്സിൽ വീണ്ടും പാകിസ്താൻ സന്ദർശിക്കുന്നതാണ് രേത് സമാധിയുടെ പ്രമേയം.
ചരിത്രത്തിൽ ഡോക്ടറേറ്റുള്ള ഗീതാഞ്ജലി ശ്രീയുടെ ആദ്യ കഥാസമാഹാരമായ 'അനുഗൂഞ്ച്' 1991ലാണ് പ്രസിദ്ധീകരിച്ചത്. ഇതുവരെ അഞ്ചു കഥാസമാഹാരങ്ങളും അഞ്ചു നോവലുകളും പ്രസിദ്ധീകരിച്ചു. ഇവരുടെ രചനകൾ ഫ്രഞ്ച്, ജർമൻ, സെർബിയൻ, കൊറിയൻ ഭാഷകളിലേക്കും മൊഴിമാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.