ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യയിൽ സാഹിത്യ രചനകൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ജെ.സി.ബി ലിറ്റററി ഫൗണ്ടേഷെൻറ ഈ വർഷത്തെ പുരസ്കാരം എസ്. ഹരീഷിെൻറ 'മീശ' നോവലിന്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. നോവലിെൻറ ഇംഗ്ലീഷ് പരിഭാഷയാണ് പുരസ്കാരത്തിന് പരിഗണിച്ചത്. പരിഭാഷക ജയശ്രീ കളത്തിലിന് 10 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ 'മീശ' നോവൽ ഒരു വിഭാഗത്തിെൻറ എതിർപ്പിനെ തുടർന്ന് പിൻവലിക്കേണ്ടിവന്നിരുന്നു. കോട്ടക്കൽ പാണ്ടമംഗലത്ത് പരേതനായ മേലാത്ര ജനാർദനപ്പണിക്കരുടെയും കളത്തിൽ ശ്രീകുമാരിയുടെയും മകളാണ് പരിഭാഷക ജയശ്രീ കളത്തിൽ.
മലയാള നോവലിന് രണ്ടാം തവണയാണ് ജെ.സി.ബി പുരസ്കാരം ലഭിക്കുന്നത്. പ്രഥമ പുരസ്കാരം 2018ല്‍ ബെന്യാമിൻെറ 'മുല്ലപ്പൂനിറമുള്ള പകലുകള്‍' എന്ന നോവലിൻെറ ഇംഗ്ലീഷ് പരിഭാഷയായ 'ജാസ്മിന് ഡെയ്സി'നായിരുന്നു. മാധുരി വിജയുടെ 'ദ ഫാർ ഫീൽഡ് ' എന്ന പുസ്തകത്തിനായിരുന്നു കഴിഞ്ഞവർഷത്തെ പുരസ്കാരം.
അഞ്ചുപുസ്തകങ്ങളാണ് ഈ വർഷം ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിരുന്നത്. പാലക്കാട് സ്വദേശിനി ദീപ ആനപ്പാറയുടെ ജിന്‍ പട്രോള്‍ ഓണ്‍ ദ പര്‍പ്പിള്‍ ലൈന്‍, സമിത് ബസുവിൻെറ ചോസൻ സ്പിരിറ്റ്സ്, ധരിണി ഭാസ്കറിെൻറ ദീസ് അവർ ബോഡീസ് പൊസസ്ഡ് ബൈ ലൈറ്റ്, ആനി സെയ്ദിയുടെ പ്രെല്യൂഡ് ടു എ റയട്ട് എന്നിവയാണ് മറ്റു പുസ്തകങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.