ജോ​ബി ജ​യിം​സ്

38 വയസ്സിൽ 52 നാടകങ്ങൾ; ജോബി എഴുതുകയാണ്​...

നെ​ടു​ങ്ക​ണ്ടം: അ​ഞ്ചാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ വേ​ദി​യി​ല്‍ ക​യ​റു​ന്ന​തി​നാ​യി ചെ​റി​യ നാ​ട​ക​മെ​ഴു​താ​ന്‍ തൂ​ലി​ക കൈ​യി​ലെ​ടു​ത്ത ഈ ​യു​വാ​വ് ചെ​റു​തും വ​ലു​തു​മാ​യി ഇ​തു​വ​രെ എ​ഴു​തി​യ​ത്് 52 നാ​ട​ക​ങ്ങ​ളാ​ണ്. ജീ​വി​തോ​പാ​ധി ഫോ​​ട്ടോ​ഗ്ര​ഫി​യാ​ണെ​ങ്കി​ലും നാ​ട​ക​ത്തി​ന്​ പു​റ​മെ ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം, ഷോ​ര്‍ട്ട്​ ഫി​ലിം, ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ തു​ട​ങ്ങി ജോ​ബി ജ​യിം​സ്​ എ​ന്ന 45കാ​ര​​ൻ കൈ​വെ​ക്കാ​ത്ത മേ​ഖ​ല​ക​ളി​ല്ല.

ക​ഴി​ഞ്ഞ നാ​ലു​വ​ര്‍ഷ​ങ്ങ​ളാ​യി തു​ട​ര്‍ച്ച​യാ​യി ജി​ല്ല​യി​ലെ മി​ക​ച്ച നാ​ട​ക ര​ച​ന​ക്കും സം​വി​ധാ​ന​ത്തി​നു​മു​ള്ള പു​ര​സ്‌​കാ​രം നേ​ടി. 2015ല്‍ ​സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്​​ത്ര നാ​ട​ക മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച നാ​ട​ക ര​ച​ന​ക്കു​ള്ള അം​ഗീ​കാ​രം ജോ​ബി​യു​ടെ സ്വ​പ്‌​ന ഭൂ​മി എ​ന്ന നാ​ട​ക​ത്തി​നാ​ണ്​ ല​ഭി​ച്ച​ത്. സാ​മൂ​ഹി​ക നാ​ട​ക​ങ്ങ​ള്‍ക്കൊ​പ്പം ബൈ​ബി​ള്‍ നാ​ട​ക​ങ്ങ​ളും എ​ഴു​തി​യി​ട്ടു​ണ്ട്. ന​വാ​ഗ​ത​ര്‍ക്കാ​യി അ​ഭി​ന​യ ക​ള​രി​യും ന​ട​ത്തു​ന്നു​ണ്ട്.

വ​ര്‍ഷ​ങ്ങ​ളാ​യി ഹൈ​റേ​ഞ്ചി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ തി​രു​നാ​ളി​നോ​ട്​ അ​നു​ബ​ന്ധി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ക​ങ്ങ​ളി​ല്‍ മി​ക്ക​തും ജോ​ബി​യു​ടെ നാ​ട​ക​ങ്ങ​ളാ​ണ്. ഇ​ദ്ദേ​ഹം ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍വ​ഹി​ച്ച ഓ​ര്‍മ​യി​ല്‍ ഒ​രു പൊ​ന്നോ​ണം എ​ന്ന ആ​ല്‍ബ​വും ഏ​റെ ശ്ര​ദ്ദേ​യ​മാ​യി​രു​ന്നു.

ഇ​വ​ക്കെ​ല്ലാം പു​റ​മെ ഇ​പ്പോ​ള്‍ ഗ​സ​ല്‍ രം​ഗ​ത്തും തൂ​ലി​ക ച​ലി​പ്പി​ച്ചു​തു​ട​ങ്ങി. 2007ല്‍ ​എ​ഴു​തി​വെ​ച്ച 30 മ​ല​യാ​ള ഗ​സ​ല്‍ ഗാ​ന​ങ്ങ​ളി​ല്‍ ഒ​രെ​ണ്ണം അ​ട​ങ്ങി​യ എ​ന്നും നി​ന​ക്കാ​യ്് എ​ന്ന ആ​ല്‍ബം ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ക​യാ​ണ്. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക സു​ജാ​ത​യാ​ണ് പാ​ടി​യി​രി​ക്കു​ന്ന​ത്. ഈ ​ആ​ല്‍ബ​ത്തി​െൻറ ക​ഥ​യും ര​ച​ന​യും സം​ഗീ​ത​വും സം​വി​ധാ​ന​വും നി​ര്‍വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ജോ​ബി​നാ​ണ്. കാ​ല്‍ നൂ​റ്റാ​ണ്ടാ​യി ഫോ​ട്ടോ​ഗ്ര​ഫി മേ​ഖ​ല​യി​ലാ​ണെ​ങ്കി​ലും ക​ല​യി​ല്‍നി​ന്ന് ല​ഭി​ക്കു​ന്ന ആ​ന​ന്ദം ഒ​ന്ന് വേ​റെ​ത​ന്നെ​യാ​ണെ​ന്നാ​ണ് ജോ​ബി​യു​ടെ അ​ഭി​പ്രാ​യം. മ​ഞ്ഞ​പ്പെ​ട്ടി ക​ണ്ട​ത്തി​ല്‍ പ​രേ​ത​നാ​യ കെ.​സി. ചാ​ക്കോ ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ സീ​നി​യ. ആ​ൻ​റി​യ, ആ​ന്‍ലി​യ, ലി​യോ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Tags:    
News Summary - Joby is writing drams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.