കെ. രാഘവൻ മാസ്റ്റർ പുരസ്കാരം പി. ജയചന്ദ്രന്

കോഴിക്കോട്: കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ കലാ സംഗീത പഠനകേന്ദ്രം ഏർപ്പെടുത്തിയ സംഗീതരംഗത്തെ സമഗ്രസംഭാവനക്കുള്ള മൂന്നാമത് പുരസ്കാരം ഗായകൻ പി. ജയചന്ദ്രന് സമ്മാനിക്കുമെന്ന് പ്രസിഡന്‍റ് വി.ടി. മുരളി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പി.കെ. ഗോപി, രവി മേനോൻ, ഗായിക ലതിക എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. പി. ജയചന്ദ്രന്റെ ഇരിങ്ങാലക്കുടയിലെ വീട്ടിൽ വെച്ചാണ് പുരസ്കാരം സമ്മാനിക്കുക.

രാഘവൻ മാസ്റ്ററുടെ ജന്മദിനമായ 19ന് രാവിലെ 10ന് തലശ്ശേരിയിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ഉച്ചക്ക് ശേഷം മാഹി മലയാള കലാഗ്രാമത്തിൽ ശിഷ്യരുടെ സംഗീതാർച്ചനയും അനുസ്മരണസമ്മേളനവും സംഗീതക്കച്ചേരിയും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ടി.വി. ബാലൻ, എ.പി. കുഞ്ഞാമു, അനിൽ മാരാത്ത്, ടി.കെ. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - K. Raghavan Master Award for P. Jayachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT