വടകര: പുരോഗമന കലാസാഹിത്യ സംഘം കടത്തനാട് മാധവിയമ്മ ട്രസ്റ്റ് ഏർപ്പെടുത്തിയ കടത്തനാട് മാധവിയമ്മ കവിത പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് കാരണം മാറ്റിവെച്ച 2020, 2021 വർഷങ്ങളിലെ അവാർഡുകളാണ് പ്രഖ്യാപിച്ചത്. 2020ലെ അവാർഡിന് 35 വയസ്സുവരെയുള്ളവരുടെ വിഭാഗത്തിൽ ഫറോക്ക് സ്വദേശി കെ.ആർ. നീതുവും 15 വയസ്സുവരെയുള്ളവരുടെ വിഭാഗത്തിൽ പാലക്കാട് സ്വദേശി ഗൗതം കുമരനെല്ലൂരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
2021ലെ അവാർഡിന് 35 വയസ്സുവരെയുള്ളവരുടെ വിഭാഗത്തിൽ തിരുവനന്തപുരം പരശുവെക്കൽ സ്വദേശി അനുശ്രീ ചന്ദ്രനും അർഹയായി. 35 വയസ്സുവരെയുള്ളവർക്ക് 5000 രൂപയും പ്രശസ്തിപത്രവും 15 വയസ്സുവരെയുള്ളവർക്ക് 2000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.
ഡിസംബർ ഏഴിന് വൈകീട്ട് നാലിന് വില്യാപ്പള്ളി ഷോപ്പിങ് കോംപ്ലക്സ് ഹാളിൽ കഥാകൃത്ത് അശോകൻ ചരുവിൽ അവാർഡുകൾ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ ജൂറി ചെയർമാൻ പ്രഫ. കടത്തനാട് നാരായണൻ, മാനേജിങ് ട്രസ്റ്റി അനിൽ ആയഞ്ചേരി, മധു കടത്തനാട്, ടി. സുഭാഷ്ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.