കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാ പുരസ്കാരം: അപേക്ഷകൾ ക്ഷണിച്ചു

പുരോഗമന കലാ സാഹിത്യ സംഘം കടത്തനാട്ട് മാധവിയമ്മ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. 15 വയസ്സു വരെ പ്രായമുള്ളവർക്ക് 2000 രൂപയും പ്രശസ്തി പത്രവും 35 വയസ്സു വരെ പ്രായമുള്ളവർക്ക് 5000 രൂപയും പ്രശ്സ്തി പത്രവുമാണ് പുരസ്കാരം.

സ്വന്തമായെഴുതിയ 3 വ്യത്യസ്ത കവിതകളുടെ 3 പകർപ്പുകൾ വീതം വയസ്സു തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം അയക്കണം. വെള്ള കടലാസിൽ എഴുതിയ അപേക്ഷയിൽ പേരും ഫോൺ നമ്പറും എഴുതി കവിതയോടൊപ്പം പ്രത്യേകം വെക്കണം. അപേക്ഷകൾ 2023 ജനുവരി 10 നകം പ്രൊഫ. കടത്തനാട്ട് നാരായണൻ , പി.ഒ. നട്ട് സ്ട്രീറ്റ് , വടകര എന്ന വിലാസത്തിൽ അയക്കണം.

Tags:    
News Summary - Kadathanat Madhavi Amma Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.