കേരള വിഷൻ അവാർഡ്: പത്തൊമ്പതാം നൂറ്റാണ്ട് മികച്ച ചിത്രം

കൊച്ചി: കേരള വിഷൻ ചാനൽ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. പത്തൊമ്പതാം നൂറ്റാണ്ട് ആണ് മികച്ച സിനിമ. ഇതിന്‍റെ സംവിധായകൻ വിനയൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. മികച്ച നടനുള്ള അവാർഡ് സിജു വിൽസണും ഉണ്ണി മുകുന്ദനും പങ്കുെവച്ചു.

കല്ല്യാണി പ്രിയദർശൻ ആണ് നടി. ജനപ്രിയ നടനുള്ള പുരസ്കാരം ബേസിൽ ജോസഫിനും ജനപ്രിയ നടിക്കുള്ള പുരസ്കാരം ഐശ്വര്യ ലക്ഷ്മിക്കും ലഭിച്ചു. ജനപ്രിയ ചിത്രം ന്നാ താൻ കേസ്കൊട്, തിരക്കഥാകൃത്ത് വിഷ്ണു മുരളി (മേപ്പടിയാന്‍), ഗാനരചന റഫീഖ് അഹമ്മദ്, സംഗീതം എം. ജയചന്ദ്രൻ, ഗായകൻ ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം), ഗായിക ദേവു മാത്യു (ഇക്താര). 15ാം വാർഷികത്തിന്‍റെ ഭാഗമായാണ് അവാർഡുകൾ നൽകുന്നത്.

സിനിമാരംഗത്ത് 60 വർഷം തികക്കുന്ന നടൻ മധുവിനെയും സംവിധായകൻ ചന്ദ്രകുമാറിനെയും ആദരിക്കും.വാർത്താ സമ്മേളനത്തിൽ കേരള ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ചെയർമാൻ രാജമോഹൻ മാമ്പ്ര, സംവിധായകരായ എം. മോഹൻ, കെ.ജി. വിജയകുമാർ, കേരള ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ഡയറക്ടർമാരായ പി.എസ്. രജനീഷ്, സുരേഷ് ബാബു, സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Kerala Vision Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT