മല്ലപ്പള്ളി: പ്രസിദ്ധമായ കോട്ടാങ്ങൽ ഭക്തി മഹാഭദ്രകാളി ക്ഷേത്രത്തിലെ പടയണിക്ക് തിങ്കളാഴ്ച ചൂട്ടു വെക്കും. കുളത്തൂർ കരയിൽ താഴത്തു വീട്ടിൽ കൊട്ടാരത്തിൽ മൂത്തോമുറി കൃഷ്ണപിള്ളയും കോട്ടാങ്ങൽ കരയിൽ പുളിക്കൽ കൊട്ടാരത്തിൽ സുരേഷ് കുമാറുമാണ് ചൂട്ടു വെക്കും. 21ന് ക്ഷേത്രത്തിൽ എട്ടു പടയണിക്ക് ചൂട്ട് വെക്കുന്നത്. 22ന് ചൂട്ടുവലത്ത് നടക്കും.
23, 24 തീയതികളിൽ ഗണപതി കോലവും, 25, 26 തീയതികളിൽ അടവിയും നടക്കും. 27 നും 28നും വലിയ പടയണി. വലിയ പടയണി നാളിൽ നടക്കുന്ന വേലയും വിളക്കും ക്ഷേത്രത്തിലെ സുപ്രധാന ചടങ്ങാണ്. അതേ ദിവസങ്ങളിൽ തിരുമുഖം ദർശനം സാധ്യം ആയതിനാൽ പതിനായിരങ്ങളാണ് ക്ഷേത്രത്തിലേക്ക് പ്രാർഥനാപൂർവം എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.