നിലമ്പൂർ: പ്രശസ്ത കഥാകാരൻ കോവിലെൻറ സ്മരണാർഥം ഉത്തര കേരള കവിത സാഹിത്യവേദി ഏർപ്പെടുത്തിയ കോവിലൻ കഥാപുരസ്കാരത്തിന് വത്സല നിലമ്പൂർ അർഹയായി. 'പാതിരാപ്പൂക്കൾ' എന്ന കഥാസമാഹാരമാണ് വത്സലയെ പുരസ്കാരത്തിന് അർഹയാക്കിയത്. 15,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സെപ്റ്റംബർ 26ന് ഉച്ചക്ക് മൂന്നിന് കണ്ണൂരിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ സമ്മാനിക്കും.
സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. സുനിൽ മടപ്പള്ളി, അക്ഷരഗുരു കവിയൂർ, സുമ പള്ളിപ്രം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിനിയായ വത്സല മുംെബെയിലെ ദീര്‍ഘകാലത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം തിരികെയെത്തി നാലു വർഷത്തോളമായി നിലമ്പൂർ വീട്ടിക്കുത്തിലാണ് താമസം. ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ്, നന്ദനം സാഹിത്യവേദി അവാര്‍ഡ്, ആർട്ടിസ്റ്റ് ആൻഡ് കൾചറൽ വേദി അവാര്‍ഡ്, ജെ.സി.ഐ ടൊബിപ് അവാര്‍ഡ്, ആർട്ട്സ് ആൻഡ് റൈറ്റേഴ്സ് അംബേദ്കര്‍ അവാര്‍ഡ്, അക്ഷരദീപം ചെറുകഥ അവാര്‍ഡ്, ഗാന്ധിഭവൻ അവാര്‍ഡ്, വിദ്യാധിരാജ ചട്ടമ്പിസ്വാമി സ്മാരക മലയാള ഭാഷ ഭവൻ അക്ഷരശ്രീ അവാര്‍ഡ്, നാഷനല്‍ കൾചറൽ ആൻഡ് വെൽെഫയർ ഫൗണ്ടേഷൻ അവാര്‍ഡ്, നവോത്ഥാന സംസ്കൃതി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.