കേരളത്തിൽ സാംസ്കാരിക പ്രവർത്തകർക്ക് അഭിപ്രായം പറയാൻ മടിയില്ലെന്ന് കുരീപ്പുഴ ശ്രീകുമാർ

ന്യൂഡൽഹി:കേരളത്തിൽ സംസ്കാരിക പ്രവർത്തകർക്ക് അഭിപ്രായം തുറന്ന് പറയാൻ മടിയില്ലെന്ന് കവി കുരീപുഴ ശ്രീകുമാർ. എന്നാൽ, താൻ അഭിപ്രായങ്ങൾ പരസ്യപ്പെടുത്താറില്ല. ആർ.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട​പ്പോൾ ടി.പിയുടെ മാതാവിനെ പോയി കണ്ടിരുന്നു. എന്നാൽ, അത് പരസ്യപ്പെടുത്താൻ ഒരു പത്ര ഓഫീസിലും ചെന്നിരുന്നില്ലെന്നും കുരീപ്പുഴ പറഞ്ഞു.

കേരള സാഹിത്യ അക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ പ്രതിഫലം കുറഞ്ഞതിന് വിമർശനം ഉന്നയിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിനെക്കുറിച്ചുള്ള ചോദ്യത്തോട് കവികൾക്ക് കിട്ടുന്ന സ്നേഹവും ബഹുമാനവും സിനിമാക്കാർക്ക് കിട്ടില്ലെന്നായിരുന്നു കുരീപ്പുഴയുടെ മറുപടി.

ഡൽഹി കേരള ഹൗസിൽ സംഘടിപ്പിച്ച കവി അരങ്ങിലായിരുന്നു കുരീപുഴ ശ്രീകുമാറിന്റെ തുറന്ന് പറച്ചിൽ. കേരളത്തി​​ലെ സാംസ്കാരിക നായകർ പൊതുവിഷയങ്ങളിൽ മൗനം പാലിക്കുന്നതായും കക്ഷി രാഷ്ട്രീയത്തി​െൻറയും അധികാരത്തി​െൻറയും വക്താക്കളാകു​ന്നുവെന്ന വിമർശനം വ്യാപകമാണ്.

Tags:    
News Summary - kureepuzha sreekumar said that cultural activists in Kerala do not hesitate to express their opinions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT